ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈക്കൊടും പരസ്പര-
ദ്വേഷമാം പിശാചിനെ-
യാക്കുഴിക്കകം നമ്മ-
ളാഴത്തിൽത്താഴ്ത്തീടാവൂ!
നവമാം സാഹോദര്യ
സന്താനവൃക്ഷത്തിനെ-
യിവിടെ വളർത്താവൂ
നമ്മുടെ ബാഷ്പാംബുവാൽ!
ജീവിതക്കാറ്റാൽപ്പാതി-
യുയർന്ന ധർമ്മക്ഷേത്രം
ജീവിതരക്തത്താൽപ്പൂർണ്ണ-
മാക്കട്ടേ ജഗൽക്കാരു;
ആവശ്യപ്പെടാമതി-
ന്നവിടെയ്ക്കദ്ദേഹത്തിൻ
പാവനാംഗത്തിൽപ്പെടും
ചാരവുമെല്ലും നീരും

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/45&oldid=173358" എന്ന താളിൽനിന്ന് ശേഖരിച്ചത്