ദിവാൻകേശവപിള്ള പറവൂരിൽനിന്നും വരുന്നവഴി അവിടെയുള്ള
കോട്ടകൊത്തളങ്ങളെ നന്നാക്കിക്കയും കഴിയുന്ന
തും സൈന്യം ശേഖരിക്കുന്നതിനു ഓരൊ
ജീവനക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തശേഷം തിരുവനന്തപുരത്തെത്തി.
മഹാരാജാവ് ദിവാനെക്കണ്ടുകൂടുമ്പോൾ വളരെ
ഹീനസ്വരത്തിൽ "നമുക്കുള്ളതെല്ലാം പോയി. ഈ അത്യാപ
ത്തിൽ നിന്നും ദൈവം രക്ഷിക്കട്ടെ. ടിപ്പുവിനെ നിരോധിക്ക
ന്നതു അസാദ്ധ്യമാണ് നാം ഇംഗ്ലീഷ് കാരെ വിശ്വസിച്ചതിന്റെ ഫലം ഈ വിധമാണു, നമ്മുടെ രാജ്യത്ത സുൽ
ത്താൻ ആക്രമിച്ചതു നമ്മുടെ കാല ദോഷത്താലാകുന്നു "
എന്നു കല്പിച്ചു.
ദിവാൻ കേശവപിള്ള ഇതുകേട്ടു വളരെ വ്യസനിച്ചു എങ്കിലും ബംഗാൾ ഗവർമ്മെൻ്റിൽനിന്നും നിന്നും ഈ സംഗതിയെ പറ്റി ഗൗരവമായി ആലോചിക്കുന്നു എന്നും ടിപ്പുവുമായി താമസിയാതെ യുദ്ധമുണ്ടാകുമെന്നു തനിക്കു തന്റെ സ്നേഹിതന്മാരിൽ നിന്നും വിശ്വാസയോഗ്യമായ അറിവു കിട്ടിയിരി ക്കുന്നു എന്നും വർഷാധിക്യത്താൽ ടിപ്പുവിന്റെ തെക്കോട്ടുള്ള യാത്ര തടസ്ഥപ്പെട്ടിരിക്കുന്നു എന്നും മറ്റും പറഞ്ഞു മഹാരാ ജാവിനെ ആശ്വസിപ്പിച്ചു.
ദിവാന്റെ വാക്കുകൾ കേട്ടു അവിടുന്നു ധൈര്യപ്പെടു കയും ഈ രാജ്യത്തെ ശരണം പ്രാപിച്ചിരുന്ന കുടുംബങ്ങളു ടെ രക്ഷാർത്ഥം മേലും വേണ്ട മാറ്റങ്ങൾ ആലോചിക്കുന്നതി നായി കേശവപിള്ളയോടു വടക്കോട്ടു പോകണമെന്നു കല്പിക്കയും ചെയ്തു.
ഈ സമയം കൊച്ചീരാജാവ് സമീപവർത്തിയായ സുൽത്താനെ ഭയപ്പെട്ടു "ടിപ്പു പറവൂരിൽ എത്തി കൊടുങ്ങല്ലൂ രിൽ വെടിവച്ചു തുടങ്ങിയിരിക്കുന്നു. ഞാൻ എന്റെ തറവാട്ടിലെ കുഞ്ഞുകുട്ടികളെ നിങ്ങളുടെ പട്ടണത്തിലേക്കു അയക്കുന്നതിനു ഇശ്ചിക്കുന്നു. അവരെ സൂക്ഷിച്ചുകൊള്ളണം