ടിപ്പു ആലുവായിൽ വളരെ കഷ്ടപ്പെട്ടു താമസിക്കുന്ന സമയം ഇംഗ്ലീഷ് കാരുടെ യുദ്ധോദ്യമങ്ങളെ കേട്ടു വളരെ വ്യാകുലമാനസനായി. മേലും വെള്ള പൊക്കത്താൽ പോക്കുവരത്തിനു വള്ളം അല്ലാതെ മറ്റാനും ഉപയോഗിക്കാ ൻ പാടില്ലാതെ ആയി തീർന്നു എങ്കിലും താൻ പോകേണ്ടതു അത്യാവശ്യമായിരുന്നതിനാൽ തന്റെ സൈന്യത്തെ രണ്ടായി ഭാഗിച്ചു ഒന്നു ചാലക്കുടി രം മാർഗ്ഗമായും, മറെറാന്നു കൊടുങ്ങല്ലൂർ ചാവക്കാടു, രം മാർഗ്ഗമായും പാലക്കാട്ടുശേരിയിൽ എത്തുന്നതിനു ആജ്ഞാപിച്ചു. വഴിയിലുള്ള സങ്കടങ്ങളാലും ദിവാൻ കേശവപിള്ള പിന്നാലെ സൈന്യങ്ങളെ കൊണ്ടു ഓട്ടിക്കയാലും സുൽത്താന്റെ സൈന്യങ്ങൾ വളരെ നഷ്ടം ഭവിച്ചു തിരുവിതാം സൈന്യം, ടിപ്പുവുമായുള്ള യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യങ്ങളോടൊന്നിച്ചു അയാളുമായുള്ള ശ്രീരംഗപട്ടണത്തിലെ ഉടമ്പടിവരെ സമർത്ഥന്മാരായ കർണ്ണൽ സ്റ്റുവർട്ടു മേജർകപ്പേജ് ലഫ്ട്നറ്റു ചാൽ മാർസ് മുതലായ സേനാനായകന്മാരുടെവരുതിയിൽ കോയംബത്തൂർ പാലക്കാടു ഡണ്ടിക്കൽ മുതലായ സ്ഥലങ്ങളിൽ യുദ്ധംചെയ്തു. താമസിക്കയും ആ ഉടമ്പടി സമയം ദിവാൻ കേശവപിള്ള അവിടെക്കൂടി ഉണ്ടായിരിക്കയും ചെയ്തു. രം ഉടമ്പടി -ആം വർഷം മാർച്ചു മാസത്തിലാണു നടന്നതു.
ടിപ്പുവിന്റെ പരാജയത്തെയും ശ്രീരംഗപട്ടണത്തെ ഉടമ്പടിയേയും കേട്ടതിൽ മഹാരാജാവിനു വളരെ സന്തോ ഷമുണ്ടായെങ്കിലും രം രാജ്യരക്ഷക്കായി കമ്പനിവക രണ്ടു പട്ടാളങ്ങളെ ഇവിടെ താമസിപ്പിച്ചസമയം കമ്പനിക്കാരുമായി ചെയ്ത ഉടമ്പടിയിൽ രം രാജ്യത്തിന്റെ രക്ഷക്കു വേണ്ടി എപ്പോഴെങ്കിലും കൂടുതൽ സൈന്യം ഉപയോഗിക്കേണ്ടി വന്നാൽ ആവക ചിലവു കമ്പനിക്കാർ സഹിച്ചുകൊള്ളാ മെന്നു വ്യക്തമായി അതിൽ കണ്ടിരുന്നിട്ടും, ഇപ്പോൾ ടിപ്പുവുമായി നടന്ന യുദ്ധചിലവിൽ, ഉടമ്പടി വിരുദ്ധമായും