ങ്ങോടു iii ചാവക്കാടു iv ഇത്തട v ഇടത്തട രം പ്രഭുക്കളും ആകുന്നു.
ടിപ്പുവിന്റെ ആക്രമത്താൽ വളരെ കുഴപ്പമായിരുന്ന ആദേശങ്ങളെ കേശവപിള്ള ഒരു സംവത്സരംകൊണ്ടു പൂർവ്വസ്ഥിതിയിലാക്കി. മഹാരാജാവിന്റെ ഔദാര്യം, ദയ, നീതി, സത്യം രം ഗുണങ്ങളെ സ്വാനുഭവം കൊണ്ടു അറിഞ്ഞി ടുള്ള മേല്പറഞ്ഞ രാജാക്കന്മാരും പ്രഭുക്കളും രം ഏർപ്പാടിനാൽ ആനന്ദഭരിതരായിരുന്നു. ഇവരിൽ എഴുപതുവയസ്സു പ്രായമുള്ള സാമൂതിരി മാത്രം ഇവിടെ താമസിക്കയാൽ, കൽപ്പനപ്രകാരം കേശവപ്പിള്ള യുവരാജാവായ കൃഷ്ണരാജാവിനെ, കാർയ്യ വിചാരത്തിനു നിയമിച്ചു. രം രാജാവു ഏർപ്പാട്ടിൻ പ്രകാരം നെല്ലു കൊടുക്കാത്തതിനെപ്പറ്റി ദിവാൻ ഗവർണ്ണർക്കു റിപ്പോട്ട് ചെയ്തു. അതിനു ഗവർണ്ണർ മലബാറിലെ സകല രാജാക്കന്മാരും മഹാരാജാവിന്റെ വരുതിയെ അനുസരിക്കണമെന്നും കൃഷ്ണരാജ്, ദിവാന്റെ വരുതിയിലും ഉപദേശമനുസരിച്ചും നടക്കണമെന്നും മറ്റും മറുപടി അയച്ചു. ഇതിന്മണ്ണം തന്നെ കവളപ്പാറ പ്രഭുവിന്റെ സംഗതിയിൽ കൊച്ചിരാജാവ്, ദിവാന്റെ തീർച്ചയ്ക്കു വിരോധമായി, ആ പ്രഭു തന്റെ ആധീനനായിരുന്നു എന്ന് വാദിച്ചവാദവും ഗവർണ്ണരാൽ ദുർബലപ്പെടുത്തപ്പെട്ടു.
ടിപ്പു ശ്രീരംഗപട്ടണത്തിലെ ഉടമ്പടിപ്രകാരം കമ്പ നിക്കാർക്കു വിട്ടു കൊടുത്ത ദേശവിവരപട്ടികയിൽ മഹാരാജാവിന്റെ വകയായ കുന്നത്തുനാട്, ആലങ്ങാടു, പറവൂർ രം മണ്ടപത്തുംവാതലുകളെ ചേർത്തിരുന്നു. അതിനെപ്പറ്റി ദിവാൻ തർക്കിക്കയാൽ ഗവന്മേന്റിൽ നിന്നും കമിഷണർ മുഖാന്തരം വിചാരണകഴിപ്പിച്ചു. അതിൽ ടിപ്പുവിന്റെ അവകാശം ന്യായരഹിതം എന്നു തീർച്ചപ്പെട്ടു. അനന്തരം കൊച്ചീരാജാവു മേല്പറഞ്ഞ സ്ഥലങ്ങൾ തനിക്കുള്ളതാണന്നു താഴെ വിവരിക്കുന്ന കാരണങ്ങൾ പറഞ്ഞു വാദിച്ചു.