മുതലെടുപ്പിന്റെ വൎദ്ധനക്കായി നിലവരി ഏൎപ്പെടുത്തി. ൟ വിധമായ എൎപ്പാടുകളാൽ സൎക്കാർ കടത്തിനെ മിക്കതും കൊടുത്തുതീൎത്തു. പുത്തനായി കോട്ടകളും കൊട്ടാരങ്ങളും പലസ്ഥ ലങ്ങളിലും കെട്ടിച്ചു. ഇംഗ്ലിഷ് കാർ വളരെ സ്നേഹമായരിക്കയാൽ ടിപ്പുവുമായുള്ള യുദ്ധം കഴിഞ്ഞ ശേഷം, ഇവിടെ താമസിച്ചിരുന്ന കമ്പനിവക രണ്ടു പട്ടാളങ്ങളെയും തിൎയ്യെ അയച്ചു കളയാമെന്നു മഹാരാജാവു വിചാരിച്ചിരുന്നു. എന്നാൽ ൟ അഭിപ്രായത്തെ ഗവൎമ്മേന്റിൽ ധരിപ്പിച്ചതിൽ സർ ചാറൽസ് ഓക്സി കമ്പനിക്കാരുടെ സൈന്യം ഇതര രാജാക്കന്മാരുടെ രക്ഷക്കും ഉപയോഗിക്കപ്പെട്ടതിനാൽ അവരും യുദ്ധച്ചിലവിൽ ഒരുഭാഗം കൊടുക്കണമെന്നും മഹാരാജാവിന്റെ അപേക്ഷ പ്രകാരം മുൻ ൟസംസ്ഥാനത്ത് പാൎപ്പിക്കപ്പെട്ടിട്ടുള്ള കമ്പനിവക സൈന്യം മേലും ആവശ്യപ്പെടുമ്പോൾ മഹാരാജാവിന്റെ രക്ഷക്കായി സഹായിക്കുന്നതിനു സന്നദ്ധന്മാരായിരിക്കുമെന്നുള്ള ഉറപ്പിന്മേൽ അവരുടെ ചിലവിനു കൊടുക്കുന്നതിൽ മഹാരാജാവിനു മനസ്സായിരിക്കുമെന്നുള്ളതിനെ ഞാൻ സംശയിക്കുന്നില്ലാ. അങ്ങനെ കൊടുക്കുന്നതിനു -ാം വൎഷത്തിൽ നടന്ന ഉടമ്പടിയിൽ സമ്മതിച്ചിട്ടുള്ള പ്രകാം ആണ്ടുതോറും - പൂവരാഹനായി കൊടുത്താൽ മതിയെന്നും എഴുതി അയച്ചു. എറൾആഫ് മാൎണ്ണിങ്ടൻ ഗവർണർ ജനറലായി വന്നശേഷം ആപ്രഭു, മഹാരാജാവിനും ദിവാൻജിക്കും അത്യന്തമിത്രമായി ഭവിച്ചു. ൟ വിഷയത്തെപ്പറ്റി അദ്ദേഹവുമായി പല എഴുത്തുകുത്തുകൾ നടന്നതിന്റെശേഷം മലയാള വൎഷം -ക്കു ഇംഗ്ലിഷ് വൎഷം -ൽ ഒരു നൂതന ഉടമ്പടി എഴുതിവന്നു. അതിൽ ഒൻപതുവകുപ്പുകൾ ഉണ്ടായിരുന്നു. i ടിപ്പുവിനാൽ വിട്ടുകൊടുക്കപ്പെട്ടിട്ടുള്ളവയും നിസ്സംശയമായി മഹാരാജാവിന്റെ വകയുമായ, തിരുവിതാംകോട്ടെ മൂന്നു മണ്ടപത്തുംവാതിലുകളെ കുറിച്ചുള്ള സകലാവകാശങ്ങളേയും കമ്പനിക്കാർ ഉപേക്ഷിച്ചിരിക്കുന്നു എന്നും ii ദൂരസ്ഥന്മാരൊ സമീപ സ്ഥന്മ
താൾ:തിരുവിതാംകൂർചരിത്രം.pdf/118
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല