താൾ:തിരുവിതാംകൂർചരിത്രം.pdf/13

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിരുവിതാംകൂർചരിത്രം

         കൃതയുഗം മുതൽ കലിയുഗാരംഭം വരെ

ചന്ദ്രവംശത്തിൽ പ്രസിദ്ധനായ യയാതി എന്ന ചക്രവർത്തിക്ക് യദു എന്നും തുർവശു എന്നും രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവരിൽ കനിഷ്കനായ തുർവ്വശുവിനു ദക്ഷിണ ഇൻഡ്യാ മുഴുവനും യയാതിയാൽ കൊടുക്കപ്പെട്ടു. തുർവശുവിന്റെ വംശത്തിൽ കരമന്ദൻ എന്നൊരു രാജാവിനു ചേരൻ, ചോളൻ, പാണ്ഡ്യൻ, കോളൻ എന്നു നാലു പുത്രന്മാർ ജനിച്ചു. അവർ പിതാവിന്റെ കാലാനന്തരം ആ രാജ്യത്തെ നാലായി വിഭജിച്ചു. അവരവരാൽ ഭരിക്കപ്പെട്ട ഭാഗങ്ങൾക്കു യഥാക്രമമായി ചേരദേശം ,ചോളദേശം,പാണ്ഡ്യാദേശം ,കോളദേശം എന്ന പേരുകളും സിദ്ധിച്ചു. ആ ഭാഗങ്ങളിൽ വച്ച് ഏറ്റവും വലിയതു ചേരദേശം ആകുന്നു. അതിൽ കോയംബത്തൂർ, സേലം ജില്ലകളും, മൈസൂർ രാജ്യത്തിന്റെ ഒരു അംശവും സഹ്യപർവ്വതത്തിനു പടിഞ്ഞാറ് ഗോകർണം മുതൽ കന്യാകുമാരി വരെയുള്ള ദേശവും ഉൾപ്പെട്ടിരുന്നു. അതിനെ ആയുഗത്തിലും അടുത്തതായ ത്രേതായുഗത്തിലും ചേരവംശജന്മാരായ അനേകം രാജാക്കന്മാർ പാലിച്ചിരുന്നു. ആയിടക്കു ഒരുകാലത്തു ചേരരാജ്യത്തിന്റെ മുഖ്യംശമായ കന്യാകുമാരി മുതൽ ഗോകർണം വരെ സഹ്യപർവ്വത