താൾ:തിരുവിതാംകൂർചരിത്രം.pdf/132

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ട്ടീട്ടുണ്ടെന്നും മറ്റും മഹാരാജാവിനെ തെറ്റായി ധരിപ്പിക്കയും അവർ മദ്രാസ് ഗവൎണ്ണൎക്കും കൎണ്ണാട്ടിക്ക് നബാബിനും ഇതിനെ സംബന്ധിച്ചു എഴുതീട്ടുള്ളതായി ചില ക്രിത്രിമ എഴുത്തുകളെ രേഖയായി ബോധപ്പെടുത്തുകയും ചെയ്തു.

ഭീരുവും ശുദ്ധനുമായ മഹാരാജാവു ഇതിനെ വിശ്വസിച്ചു വ്യാകുലമാനസനായി വേലുത്തമ്പി ഇതിലേക്കു കാരണഭൂതൻ എന്നുള്ള പരമാൎത്ഥം അറിയാതെ അയാളുമായി ആലോചിക്കയാൽ തമ്പി സ്വകാൎയ്യസാദ്ധ്യത്തിനായി അവിടത്തെ സംശയത്തെ സ്ഥിരപ്പെടുത്തി. അതുകാരണം കുമാരൻ തമ്പിയുടെയും ഇരയിമ്മൻ തമ്പിയുടെയും പത്മനാഭപിള്ള നീലൻ പിള്ള എന്നു വേറെ രണ്ടു ആളുകളുടെയും മേൽ രാജദ്രോഹകുറ്റം ചുമത്തപ്പെട്ടു.

ഇപ്രകാരം വലിയ സൎവാധിഉദ്യോഗത്തിനു ന്യായാവകാശികളായ രണ്ടുപേരെയും കുറ്റക്കാരാക്കി തീൎക്കയാൽ വേലുത്തമ്പിക്ക് ചിരകാംക്ഷിതമായ ആ ഉദ്യോഗം - ൽ ലഭിച്ചു. അദ്ദേഹം ദിവാൻ കെശവദാസിനെപ്പോലെ ആലപ്പുഴക്കച്ചെരിയിട്ടു താമസിച്ചു. സൎവാധികാൎയ്യക്കാരായ തമ്പി വടക്കുപൊയൗടൻ മരണശിക്ഷക്കുള്ള നീട്ടു തുല്യം ചാൎത്തിച്ചു കുമാരൻ തമ്പിയെയും ഇരയിമ്മൻ തമ്പിയെയും ഒരു രാത്രി കടപ്പുറത്തു കൊണ്ടുചെന്നു വളരെ ഹിംസിച്ചുകൊന്നു. പിറ്റെ ദിവസം നഗരവാസികളും മറ്റും ൟ കഠിനകൃത്യം അറിഞ്ഞുകൊപാന്ധന്മാരായി കലഹത്തിനു ഒരുങ്ങുന്നു എന്നവൎത്തമാനം സംപ്രതിപിള്ള മുതലായവൎക്കു അറിവുകിട്ടുകയാൽ അവർ ജനങ്ങളൊടു സെനാനായകന്റെയും പെഷ്കാരിടെയും മെൽ ചുമത്തപ്പെട്ട കുറ്റം വാസ്തവമാണെന്നും കല്പന അനുസരിച്ചു മെൽപ്രകാരം പ്രവൃത്തിച്ചതാണെന്നും പറഞ്ഞു സമാധാനപ്പെടുത്തി.