താൾ:തിരുവിതാംകൂർചരിത്രം.pdf/135

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുണ്ടായിട്ടുള്ള നീട്ടിന്റെ വർത്തമാനം അറിഞ്ഞു വേലുത്തമ്പി കൊച്ചിയിൽ താമസിച്ചിരുന്ന മിസ്റ്റർ മക്കാളിയുടെ ഉപദേ ശപ്രകാരം മഹാരാജാവിനെക്കണ്ടു മുഖദാവിൽ വിവരങ്ങൾ അറിയിക്കുന്നതിനായി തിരുവനന്തപുരത്തു എത്തി. തിരുമനസ്സു കൊണ്ടു സമയം കൊടുക്കാത്തതിനാൽ ആ വിവരത്തിനു അയാൾക്കു എഴുതി അയച്ച എഴുത്തിൽ കുഞ്ഞുനീലൻ പിള്ള മുത്തുപിള്ള മുതലായി ആറു പേരുകൾ ആയിരുന്നു സേനാനായകനായിരുന്ന കുമാരൻ തമ്പിയുടെയും പേഷ്കാരായിരുന്ന ഇരയിമ്മൻ തമ്പിയുടെയും വധത്തിനു കാരണഭൂതന്മാ രെന്നും പ്രസ്താപിച്ചിരുന്നു.

-ൽ മിസ്റ്റർമക്കായി റസിസറായി വന്നുകൂടുമ്പോൾ തന്നെ കേശവദാസ് ദിവാന്ന്റ്റെ മരണം സംബന്ധിച്ച കുഞ്ഞനിയൻപിള്ള മുതലായവരെ വിസ്തരിച്ചു എന്നുവരികിലും തെളിവില്ലായ്മയാൽ വിട്ടയച്ചിരുന്നു. അവർ വീണ്ടും അക്രമങ്ങൾ പ്രവൃത്തിച്ചു എന്നറികയാൽ ഉടൻ തിരുവനന്തപുരത്തു എത്തി ദളവായുടെ എഴുത്തിൻപ്രകാരമുള്ള ആറുപേരെയും പിടിച്ചു വിചാരണകഴിച്ചു കേസ് പൂർത്തിയാക്കാതെ അവരെ പലസ്ഥലങ്ങളിലായി തടവിൽ പാ പ്പിച്ചിരുന്നു. എന്നാൽ അവരിൽ മേജർ ചെൺപകരാമൻ പിള്ള പത്മനാഭപിള്ള സർവാധി ചെൺപകരാമൻ പിള്ള എന്ന മൂന്ന്ആളുകളും ഒഴിച്ചു മറെറല്ലാവരും തടവിൽ കിട ന്നു മരിച്ചു.

ഇതു തമ്പിക്ക് സന്തോഷകരമായിരുന്നു എങ്കിലും അവരുടെ സ്നേഹിതന്മാർ മഹാരാജാവിനോടു റസിഡൻ അടുത്തപോലെ അവിടത്തെ അധികാരത്തെ അപഹരിക്കുമെന്നും മറ്റും ഓരോന്ന് പറഞ്ഞു ധരിപ്പിച്ചു.

സേവകന്മാരുടെ രം വാക്കിനെ വിശ്വസിച്ച മഹാ