ണമെന്നും എന്നാൽ ആവക സൈന്യത്തിനെ തിരുവിതാംകൂറിലൊ കമ്പനിക്കാരുടെ ദേശങ്ങളിലോ അവരുടെ യുക്തം പോലെ താമസിപ്പിക്കയും ആവക മുതലിനെ അവൎക്കു ബോധിച്ചതുപോലെ ചിലവു ചെയും ചെയ്യാമെന്നും.
iv മുൻ വകുപ്പിൽ കാണിച്ചിടുള്ളതിലും അധികമായ
സൈന്യം ഏതുകാലത്തെങ്കിലും ൟ രാജ്യരക്ഷക്കു ആവശ്യപ്പെടുന്നപക്ഷം ആവക ചിലവിൽ ഒരുഭാഗം മുതലെടുപ്പിനു അനുസരണമായി മഹാരാജാവു കൊടുക്കണമെന്നും.
v സമാധാനകാലത്തു സ്ഥിരമായി താമസിക്കുന്നതും യുദ്ധകാലത്തു വിശേഷമായി ഉപയോഗപ്പെടുന്നതും ആയ സൈന്യങ്ങളുടെ ചിലവിനു വകവച്ചിട്ടുള്ള പണം ശരിയായി എല്ലാകാലത്തും കുടിശ്ശികകൂടാതെ ൟടാകുന്നതിനു സ്ഥിരമായ ചില നിബന്ധനകൾ ആവശ്യമെന്നും അതിനാൽ ആവകപ്പണം ൟടാകുന്നതിനു തടസ്ഥം നേരിടുമെന്നു ആലോചനസഭയിലെ ഗവൎണ്ണർ ജനറൽ അവർകൾക്ക് വിശ്വസിപ്പാൻ തക്ക മതിയായ കാരണം കാണുമ്പോൾ ഇരുകക്ഷികളും യോജിച്ചു ൟ രാജ്യത്തിലെ കരുപ്പിരിവിനേയാ ഏതെങ്കിലും ഒരു ഡിപ്പാട്ട്മെന്റിനേയോ അതിന്റെ ഒരു ഭാഗത്തിനെയോ സംബന്ധിച്ചു കാൎയ്യനടപ്പിനു ആവശ്യപ്പെടുന്ന റൂൾസുകൾ യുക്താനുസരണം ഉണ്ടാക്കുന്നതിനും അല്ലാത്തപക്ഷം സമാധാനസമയത്തും യുദ്ധകാലത്തും ആവകപ്പണം ശരിയായി ൟടാകുന്നതിനുവേണ്ടി മഹാരാജാവിന്റെ രാജ്യത്തിൽ ഏതെങ്കിലും ഒരു ഭാഗത്തിനേയോ ഭാഗങ്ങളെയോ കമ്പനിക്കാരുടെ സ്വയഭരണത്തിൽ എടുത്തു കൊള്ളുന്നതിനും മേല്പറഞ്ഞ ഗവൎണ്ണർജനറൽ അവർകൾക്കു സ്വാതന്ത്രവും പൂൎണാധികാരവും ന്യായമായ അവകാശവും ഉണ്ടായിരിക്കുമെന്നും