ആലപ്പുഴയിൽ കല്പനപ്രകാരം തന്നെകണ്ടു സംസാരിപ്പാനായി വന്നിരുന്ന സ്ഥാനാപതി സുബ്ബയ്യൻ എന്ന ബ്രാഹ്മണൻ ഒരുരാത്രി സംഭാഷണമദ്ധ്യെ എന്തോ ആവശ്യത്താൽ പുരയിടത്തിൽ ചെന്നപ്പോൾ തന്റെ വേലക്കാരെക്കൊണ്ടു അദ്ദേഹത്തെ വധിപ്പിക്കയും സർപ്പംതീണ്ടിമരിച്ചു എന്ന ഒരു കിംവദന്തി ഉണ്ടാക്കുകയും ചെയ്തു.
ഈ രാജ്യസ്ഥിതി ൦ര൦വിധമായിരിക്കുന്നസമയം അടുത്ത കൊച്ചി സംസ്ഥാനത്തിലെ മന്ത്രിയായ പാലിയത്തച്ചൻ അവിടത്തെ രാജാവ് അത്യന്തം സാധുവാണെന്നുകണ്ടു അദ്ദേഹത്തിനെ ആലുവായ്ക്കു സമീപമായ വള്ളാറപ്പള്ളി എന്ന ഒരു ചെറിയ ഗ്രാമത്തിൽ കൊണ്ടുവന്നു താമസിപ്പിക്കുകയും രാജാവിന്റെയും ദിവാന്റെയും അധികാരങ്ങളെ താൻ തന്നെ നടത്തിവരികയും ചെയ്തിരുന്നു.
ഇയാൾ അവിടുത്തെ നാടുനീങ്ങിയ മഹാരാജാവിന്റെ മന്ത്രിയുടെയും സേനാനായകന്റേയും ബദ്ധവിരോധിയായിരുന്നു. ഇവർ ആരാജ്യത്തിൽ പ്രസിദ്ധിയുള്ളവരും മുൻ രാജാവിനാൽ മാനിതന്മാരും ആയിരുന്നു.
ഈ മേനവനു അധികാരം ലഭിച്ചുകൂടുമ്പോൾ അവർ രണ്ടു ആളുകളേയും ചേന്നമംഗലത്തിനു സമീപം ആറ്റിൽ കെട്ടി താഴ്ത്തുകളഞ്ഞു.
അതിൽപിന്നെ നാടുവാഴുന്ന രാജാവിനാൽ ബാല്യകാലംമുതൽ നല്ലസ്ഥിതിയിൽ കൊണ്ടുവരണമെന്നുള്ള ഉദ്ദേശ്യത്തോടു താല്പര്യമായി പഠിപ്പിക്കപ്പെട്ടിരുന്ന നെടുംവരമ്പത്തു കുഞ്ഞുകൃഷ്ണമേനവനെ അപായപ്പെടുത്തുവാൻ ആലോചിച്ചിരിക്കുന്നവിവരം രാജാവ് അറിഞ്ഞു കുറെദിവസം വള്ളാറപ്പള്ളിയിൽ തന്നോടൊരുമിച്ചു താമസിപ്പിച്ചു സൂക്ഷി