താൾ:തിരുവിതാംകൂർചരിത്രം.pdf/155

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്യത്താൽ അവർ പരാജിതരായി. വടക്കു താമസിപ്പിക്കപ്പട്ടിരുന്ന പാല്യത്തുമേനവന്റേയും മുൻപറഞ്ഞിട്ടുള്ള സർവാധി കാര്യ്യകാരുടെയും സേനകൾ, മേജർ ഹ്യുവറ്റിനാൽ കൊച്ചിയിലിരുന്ന തിരുവിതാംകൂർ സൈന്യം തോല്പിക്കപ്പെടുകയാലും ലഫ്ടനെന്റു കർണ്ണൽ കപ്പേജിന്റെ പട്ടാളം വടക്കെ അതൃത്തിയിൽ എത്തുകയാലും അധൈര്യപ്പെട്ടു മടങ്ങിപ്പൊന്നു.

ദളവായുടെ പരസ്യത്തിന് പ്രതികൂലമായി - ാം വർഷം ജനുവരിമാസം -നു മദ്രാസ് ഗവർണ്ണർ തിരുനെല്വേലി, മലബാർ, രം ജില്ലകളിലെ ജനങ്ങളുടെ അറിവിനായി ഒരു പരസ്യം പ്രസിദ്ധപ്പെടുത്തി. അതിലെ ചുരുക്കം തിരുവിതാംകൂർ ദിവാൻ ബ്രിട്ടീഷ് ഗവണ്മെൻറിൻറ നേർക്കു കലഹിക്കുന്നതിനായി തിരുനെൽവേലി ജില്ലയിലെ ജനങ്ങളെ ചില വ്യാജമാർഗ്ഗങ്ങളാൽ ഉത്സാഹിപ്പിക്കുതായി താൻ അറിയുന്നു എന്നും അങ്ങനെയുള്ള വഞ്ചനകളിൽ അവർ ഉൾപ്പെടാതിരിക്കുന്നതിനുവേണ്ടി മുന്നറിവുകൊടുക്കേണ്ടതു വിഹിതമാണെന്നു താൻ വിചാരിക്കുന്നു എന്നും എന്നാൽ ആ ജനങ്ങൾ ബ്രിട്ടീഷ് ഗവർമ്മേന്റിന്റെ രാജ്യഭരണത്താൽ തങ്ങൾക്കുള്ള സമാധാനത്തെയും ഗുണത്തേയും അറിയാതിരിക്കയില്ലെന്നു താൻ വിശ്വസിക്കുന്നു എന്നും ആയിരുന്നു.

മേപ്പടി ഗവർണ്ണർ തിരുവിതാംകൂർ ജനങ്ങളുടെ അറിവിനായി ജനവരി മാസം -നു ഒരു പരസ്യം ചെയ്തു. അതിൽ ബ്രിട്ടിഷ് ഗവർമ്മേന്റുകാർക്കും രം ഗവർമ്മേൺറ്റിനും തമ്മിൽ ബഹുകാലമായി നടന്നുവരുന്ന മിത്രഭാവവും ടിപ്പുവിന്റെ ആക്രമത്തിൽനിന്നും രം രാജ്യം അവരാൽ രക്ഷിക്കപ്പെട്ടതും ഒരു രാജ്യവാസികളായ സകല ജനങ്ങളും അറിഞ്ഞിരിക്കുമ്പോൾ രം യിട ബ്രിട്ടീഷ് കാരുടെ നേർക്കു