താൾ:തിരുവിതാംകൂർചരിത്രം.pdf/160

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ ദിവാൻ രാജ്യകാര്യം നോക്കിയ ..... വർഷകാലത്തിനകം കീഴ്ഉദ്യോഗസ്ഥന്മാരെ ശരിയായി നടത്തിക്കൊണ്ടു പോകുന്നതിനുള്ള ശക്തിക്കുറവുകൊണ്ടു അവർ വീണ്ടും സ്വതന്ത്രരായി ഭവിച്ചു. അനീതികൾ പ്രവർത്തിച്ചു തുടങ്ങുകയാൽ രാജ്യത്തിൽ അക്രമങ്ങൾ വർദ്ധിക്കയും തന്നിമിത്തം ഉണ്ടായ പണക്കുറവിനാൽ കപ്പത്തിൽ കുടിശ്ശിഖ ഭവിക്കുകയും ചെയ്തു. ജീവനക്കാരുടെ ശമ്പളം പോലും കുടിശ്ശിഖയായി തീർന്നു. മഹാരാജാവ് ശാന്തനും ഭീരുവും വിനീതനും ആണെന്നറിഞ്ഞു ഈ മന്ത്രി തന്റെ അഹങ്കാരവും അധികാരേച്ഛയും കൊണ്ടു അവിടുത്തെ തീരെ ഗണിക്കാതെ സകല അധികാരങ്ങളും സ്വയം നടത്തിത്തുടങ്ങി

റസിഡന്റു ഈ സംഗതികളെപ്പറ്റി ദിവാൻജിക്ക് എഴുതി അയച്ചിരുന്നതിനു മറുപടിയായി അയാൾ തന്റെ പേരിൽ യാതൊരു വീഴ്ചയുമില്ലെന്നുംസകലത്തിനും കാരണഭൂതൻ മഹാരാജാവാണെന്നും അവിടത്തെ മേൽ തെറ്റുകൾ ദോഷം ആരോപിച്ചു എഴുതി അയക്കയാൽ ഉടമ്പടി പ്രകാരം ശരിയായി നടക്കണമെന്ന് കമ്പനിക്കാർ മഹാരാജാവിനു താക്കീതായി എഴുതി അയച്ചു ഈ വിധം ഗൗരവമായ ഒരു എഴുത്തിനെ ശ്രദ്ധിക്കാതെ അവിടുന്ന് സമീപിച്ചിരുന്ന മുറജപം അടിയന്തരത്തിനു വേണ്ട യത്നങ്ങൾ ചെയ്തു തുടങ്ങി അതിനാൽ മിസ്റ്റർ മക്കളി കൊട്ടാരം നടപടികൾ ശരിയായിരിക്കുന്നില്ലെന്നും വീണ്ടും ഒരു സമയം സമാധാന ലംഘനം സംഭവിക്കാമെന്നും ദിവാൻ അഭിപ്രായപ്പെടുന്നതായി ഗവർമ്മേന്റിലേക്ക് എഴുതി അയച്ചു. മേലും ദുർബുദ്ധിയായ ഇളയ രാജാവിന്റെ കൃത്രിമത്താൽ മഹാരാജാവു ധിക്കാരിയായി തീർന്നിരിക്കുന്നു എന്നും അതിൽ പ്രസ്ഥാപിച്ചിരുന്നു മഹാരാജാവിനും ദിവാനും വിരോധത്തിനുള്ള പ്രഥമ കാരണം അയാൾ മുറജപം നടത്തേണ്ട എന്നും ആവകപ്പണം കമ്പനിക്കാർക്ക് കൊടുക്കാമെന്നും പറഞ്ഞതായിരുന്നു