കല്പിച്ചു കേട്ടുവന്നതിനാൽ കാര്യാദികൾക്കും നടത്ത ഉണ്ടായി അവിടത്തെ ഏതാദൃശമായ താല്പര്യം കൊണ്ടു സ്വല്പകാലത്തിനകം ഉദ്യോഗത്തിനു യോഗ്യന്മാരായ ആളുകൾ വന്നു തുടങ്ങി. ബാലനായ രാജാവിന്റെ രാജ്യപാലന സമർത്ഥത്തെ അറിയുന്നതിനായി മദ്രാസ് ഗവർണ്ണരായ മിസ്റ്റർ ലഷിങ്ങ്ടൻ കൊല്ലത്തു വരികയും അവിടെ എഴുന്നള്ളി അയാളുമായി കണ്ടു സംസാരിച്ചതിൽ ആ ഗവർണർക്കു അവിടത്തെപ്പറ്റി വളരെ തൃപ്തി ഉണ്ടാകുകയും ചെയ്തു. ഇതിനു മുമ്പിൽ മദ്രാസ് ഗവർണ്ണർമാർ ആരും തന്നെ ഈ രാജ്യത്തു വന്നിട്ടില്ലാ. ഈ സന്ദർഭത്തിൽ കൊല്ലത്തു വെച്ച് ബ്രിട്ടീഷ് പട്ടാളത്തിലെ യഥാക്രമമായി കാണുകയാൽ തിരുവനന്തപുരത്തു എഴുന്നെള്ളിക്കൂടുമ്പോൾ ഇവിടത്തെ പട്ടാളത്തിന് നൂതനമായ ഉടുപ്പുകൾ വരുത്തുന്നതിനും അവരെ ഡ്രിൽ പഠിപ്പിക്കുന്നതും വേണ്ട ഏർപ്പാടുകൾ ചെയ്തു. ഇതുമുതൽക്കാകുന്നു ഈ സൈന്യത്തിനു നായർ ബ്രിഗെയിഡ് എന്നപേർ സിദ്ധിച്ചതു. അശ്വസൈന്യത്തിലും ചില ഭേദഗതികൾ ചെയ്തു. തോവാളയിലുള്ള ത്തിലുള്ള മാധവാലായത്തിനും ഇവിടെ ഒള്ള ലായത്തീനും തുറുപ്പിനും പുതിയ കുതിരകൾ വരുത്തി. കുതിരാലയത്തിൽ തന്നെ ഒരു മൃഗശാലയും ഏർപ്പെടുത്തി അതിൽ ഈ രാജ്യത്തിലുള്ള കടുവ മുതലായ വന്യമൃഗങ്ങളെ ശെഖരിച്ചു സൂക്ഷിപ്പിച്ചു. കാലാന്തരത്തിൽ മാഹിയിൽ നിന്നും ഒരു പെൺ സിംഹവും വാങ്ങിച്ചു ചെർത്തു കൊട്ടാരത്തിന് വലുതായ ഒരു ഗൊശാല കെട്ടിച്ചു അതിൽ നെല്ലൂർ സൂരത്തു മുതലായ പ്രസിദ്ധ സ്ഥലങ്ങളിൽ നിന്നും നല്ല പശുക്കളെയും കാളകളെയും ശേഖരിച്ചതു കൂടാതെ ഇംഗ്ലണ്ടിൽ നിന്നും ഒരു പശുവും രണ്ടു കാളകളും വരുത്തി
താൾ:തിരുവിതാംകൂർചരിത്രം.pdf/180
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല