ഈ രാജ്യത്തും അന്യ രാജ്യത്തും ഒള്ള പല മാതിരി പക്ഷികളെയും ശേഖരിച്ച് കൊട്ടാരത്തിലും ലായത്തിലുമായി സൂക്ഷിപ്പിച്ചു.....ൽചില്ലറ സിവിൽ കേസുകൾ ചെയ്യുന്നതിനായി ആദ്യമായി മുൻസീപ്പുകോർട്ടുകൾ ഏർപ്പെടുത്തി. ഈയാണ്ടു മീനമാസം ..നു ആയില്യം തിരുന്നാളിനെ രുഗ്മിണിറാണി പ്രസവിച്ചു.....ൽ ഹജൂർകോർട്ട് എന്നതിനെ ഭേദപ്പെടുത്തി അതിനുപകരം ഇവിടെ ഒരു ജില്ലാ കോർട്ട് ഏർപ്പെടുത്തി....ൽ മഹാരാജാവു ഹിരണ്യഗർഭം കഴിച്ചു. ഈ വർഷം മിസ്റ്റർ കാസിമിജാർ റസിഡന്റായി വരികയാൽ അയാൾ മഹാരാജാവിന്റെ അനുവാദപ്രകാരം മലബാർ ജില്ലയിൽ ഒരു തഹസീൽദാരായിരുന്ന കണ്ടൽ മേനവനെ വരുത്തി.. അയാളെ...ൽ
ഹജൂർ ദിവാൻ പേഷ്കാരായി നിയമിച്ചു. ഇയാൾ തന്റെ സാമർത്ഥ്യം കൊണ്ടു മഹാരാജാവിന്റെ പ്രീതിക്കു പാത്രീ ഭവിച്ചു. ഈ പേഷ്കാർ കല്പന പ്രകാരം ഒരു കമ്മറ്റി ഏർപ്പെടുത്തി ഇവിടത്തെ നടപടികളെയും ചട്ടങ്ങളെയും നല്ലപോലെ ആലോചിച്ചു. ബ്രിട്ടീഷ് ഇൻഡ്യയിൽ അപ്പോൾ നടപ്പായിരുന്ന നിയമങ്ങൾക്കു അനുസരണമായി സിവിൽ ക്രിമിനാൽ ഈ രണ്ടു നടപടികളും അടങ്ങിയിട്ടുള്ള ഒരു റിഗുലേഷൻ ഉണ്ടാക്കി ഇംഗ്ലീഷിൽ തർജ്ജിമ ചെയ്യിച്ചു. റസിഡന്റിനെയും മഹാരാജാവിനെയും കാണിച്ചു. കല്പിച്ചു വളരെ സന്തോഷിച്ചു.ഇവിടത്തേക്കു സ്വന്ത അച്ചുക്കൂടം അപ്പോൾ ഇല്ലാതിരുന്നതിനാൽ അതിനെ കോട്ടയം മിഷ്യൻ പ്രസ്സിൽ അച്ചടുപ്പിച്ചു...ൽ പ്രസിദ്ധപ്പെടുത്തി .