ഇതു തിരുവിതാംകൂറിലെ ആദ്യത്തെ റിഗുലേഷനും... അദ്ധ്യായങ്ങൾ ഉള്ളതും ആകുന്നു. ഇതിൽ ...മുതൽ ...വരെ അദ്ധ്യായങ്ങൾ സിവിൽ നടപടിയും... അദ്ധ്യായത്തിൽ ക്രിമിനാൽ നടപടിയും... അദ്ധ്യായങ്ങളിൽ അപ്പീൽ കോർട്ട് നടപടിയും വ്യവസ്ത ചെയ്യപ്പെട്ടിരുന്നു. ഈ ചട്ടപ്രകാരം ശരിയായി നടക്കുന്നതിനു തക്കതായ ഉദ്യോഗസ്ഥന്മാർ ആവശ്യമെന്നു കണ്ടു കണ്ടൻ മേനവന്റെ അഭിപ്രായ പ്രകാരം ബ്രിട്ടീഷ് സർവീസിൽ ഇരുന്നു ഭഗവന്തരായർ എന്ന ഒരു മുൻസീപ്പിനെ വരുത്തി അപ്പിൽ കോർട്ട് ....ജഡ്ജിയായി നിയമിച്ചു.... റിഗുലേഷൻ പ്രകാരം ദിവാൻ ഹേഡ് മജിസ്ട്രേറ്റു അധികാരിയായി ഭവിക്കയാൽ ആ വക അധികാരങ്ങളെ പേഷ്കാരായ കണ്ടൻ മേനോൻ വഹിച്ചു. അതു സംബന്ധമായ സകല നടപടികളേയും അപ്പീൽ കോർട്ട് ജഡ്ജിയായ ഭഗവന്തരായർ സിവിൽ ക്രിമിനാൽ ഈ ഡിപ്പാർട്ട്മെന്റുകളെയും പരിഷ്കരിച്ചു.ഈ പേഷ്കാർ ദിവാൻ സുബ്ബരായരാൽ ...മാണ്ടിൽ ആലോചിച്ചു ഏർപ്പാടു ചെയ്യപ്പെട്ടിരുന്ന കണ്ടെഴുത്തിനെ നടത്തിച്ചു അതിനെ... പൂർത്തിയാക്കി. ഈ വിധം മേനവൻ പേഷ്കാർ മൂലം തന്റെ അധികാരങ്ങൾക്കു ന്യൂനത ഭവിക്കയാൽ സുബ്ബരായർക്കു അസൂയ ഉണ്ടായെങ്കിലും മഹാരാജാവിന്റെയും റസിഡന്റിന്റേയും പിടുത്തം കൊണ്ടു ഒന്നും ചെയ്യാൻ കഴിഞ്ഞില്ലാ. ഈ ഗവർമ്മേന്റിനും വളരെ ഉപകാരിയായിരുന്ന ആ പേഷ്കാർ പെട്ടെന്നുണ്ടായ ഒര സുഖക്കേടിനാൽ മരിച്ചു എങ്കിലും അദ്ദേഹം ശത്രുക്കളുടെ ആഭിചാരത്താൽ
താൾ:തിരുവിതാംകൂർചരിത്രം.pdf/182
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല