താൾ:തിരുവിതാംകൂർചരിത്രം.pdf/185

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആ ആണ്ടിൽ മുറജപം നടന്നു. മഹാരാജാവിനു ഭവിച്ചിരുന്ന രസക്ഷയത്തിനു അനുസരണമായി ദിവാൻ സുബ്ബരായരുടെയും പേഷ്കാർ കൊച്ചു ശങ്കരപിള്ളയുടെയും മേൽ ചില ഹർജികൾ വരികയാൽ റസിഡന്റിന്റെ സമ്മതപ്രകാരം അവരെ സസ്പെൻ്റ് ചെയ്തു. ഒരു കമ്മറ്റി മുഖാന്തരം വിചാരണകഴിച്ചതിൽ തെളിവില്ലെന്നു വരികിലും അവരെ തിര്യെ വേലയിൽ നിയമിക്കാതെ മാധവരായർ ദിവാൻ്റെ അച്ഛനും പേഷ്കാരുമായിരുന്ന രങ്കരായരെ കാര്യവിചാരത്തിനു നിയമിച്ചു. മാറിപ്പോയ ദിവാൻ വെങ്കിട്ടരായരുടെ ഗുണങ്ങളെയും ശേഷിയേയും വിചാരിച്ച അദ്ദേഹത്തിനു ആളയച്ചുവരുത്തി ..ൽ വീണ്ടും ദിവാനായി കല്പിച്ച് നിയമിച്ചു. ഇദ്ദേഹം മഹാരാജാവിനു തൃപ്തികരമായി ജോലി നോക്കി വരുമ്പോൾ കാലസാമാന്യത്താൽ ...ൽ ആക്ടിംഗ് റസിഡൻ്റായി വന്ന ക്യാപ്ടൻ ഡാഗ്ലാസ്സുമായി കലഹിച്ച് ആയാണ്ടു മീനമാസത്തിൽ വേല രാജി കൊടുത്തു. ഉടൻ അയാളുടെ അനുജനും ദിവാൻ പേഷ്കാരുമായിരുന്ന രങ്കരായരും ജീവനം രാജികൊടുത്തതിനാൽ ദിവാൻ വേലക്കു തക്കതായ ആളില്ലാതെ വീണ്ടും സുബ്ബരായരെ വരുത്തി ആ ഉദ്യോഗത്തിനു .... ൽ നിയമിച്ചു.... ൽ മറ്റു ഉദ്യോഗസ്ഥന്മാർ ദിവാൻ്റെ മുഖാന്തരം അല്ലാതെ യാതൊരു എഴുത്തുകുത്തുകളും നേരിട്ടു കൊട്ടാരത്തിലെക്കു ചെയ്യാൻ പാടില്ലെന്നും മറ്റും വ്യവസ്ഥപ്പെടുത്തി ദിവാൻ്റെ അധികാരത്തെ പ്രബലപ്പെടുത്തി. ഈ തിരുമനസ്സു കൊണ്ടു സകല വിദ്യകളിലും സമമായി നൈപുണ്യത്ത പ്രാപിച്ചിരുന്നതുകൂടാതെ അവിടുന്നു പ്രസിദ്ധനായ ഒരു കവിയും ആയിരുന്നു. ഈ യശസ്സിനാൽ ഇൻഡ്യയിൽ പല ഭാഗങ്ങളിൽനിന്നും അനേകം വിദ്വാന്മാർ വന്നശേഖരത്തി