താൾ:തിരുവിതാംകൂർചരിത്രം.pdf/19

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(9)

പലരേയും ക്രിസ്തുമാർഗ്ഗം സ്വീകരിപ്പിച്ചു, നിരണം, കൊ ല്ലം കൊടുങ്ങല്ലൂർ മുതലായ സ്ഥലങ്ങളിൽ ഓരോ പള്ളികൾ ഏർപ്പെടുത്തി.

തദനന്തരം കേരള രാജാക്കന്മാരുടെ ദൌർബല്യത്താ ലൊമറ്റൊ ബ്രാഹ്മണർ തന്നെ ഈ രാജ്യത്തെ നാലായി വിഭജിച്ചു സ്വല്പകാലം സ്വയമായും പിന്നിടു രക്ഷാപുരുഷർ മുഖമായും ഭരിച്ചുവരികയും അതു ശരിയായി നടക്കായ്കയാ ൽ കലി ൩൩൨൬-ൽ ചേരമാൻ കേരളൻ എന്നൊരു രാ ജാവിനെ കോയംബത്തൂരിൽനിന്നും കൊണ്ടുവന്നു വാഴിക്ക യുംചെയ്തു. ഇതുമുതൽ ൨൧൨-വഷ഻ം - പെരുമാക്കന്മാർ കേരളത്തിൽ ഓരോഭാഗങ്ങളിൽ രാജധാനിയും തീപ്പ഻ിച്ചു. പാത്തു഻ രക്ഷിച്ചുവന്നു. പെരുമാക്കന്മാരുടെ രാജ്യഭാരം ആരംഭിച്ചു ഇരുപതു സംവത്സരം കഴിഞ്ഞശേഷം ൩൩൩൬-ൽ-ൽ വിശ്വവി ശ്രുതനായ ശങ്കരാചായ്യ഻ർ എന്ന ദിവ്യപുരുഷൻ ആലുവായ്ക്കു സമീപം ഉളിയന്നൂർ ഗ്രാമത്തിൽ കാലടി എന്നദിക്കിൽ ഒരു നമ്പൂതിരിയുടെ ഇല്ലത്ത് അവതരിച്ചു. പിതാവ് ദേശയാ ത്രപോയിരുന്നസമയം ജനിക്കയാൽ നമ്പൂതിരിമാർ അദ്ദേ ഹത്തിനും മാതാവിനും ദോഷത്തെആരോപിച്ചു. ആമഹാൻ ൮-വയസ്സിൽ സന്യസിച്ചു കാശിയിൽ ചെന്നു ഗോവിന്ദസ്വാ മിയോടു ഉപദേശവും മേടിച്ചു ബദയ്യ഻ാശ്രമത്തെത്തി സൂത്ര ഭാഷ്യംചെയ്തു തനിക്കു പ്രത്യക്ഷനായ വേദവ്യാസനെ കാണി ച്ച അനുഗ്രഹം വാങ്ങി സ്വദേശത്തുതിരിച്ചുവന്നു. ആസമയം മാതാവു മരിക്കയും അപരക്രിയക്കു നമ്പൂതിരിമാർ വരാതിരി ക്കയും ചെയ്തയാൽ താൻ തന്നെ ആ മാതൃദേഹത്തെ ഹോമി ച്ചു. അനന്തരം പരശുരാമന്റെ അനുവാദപ്രകാരം കേരള ത്തിലെ ആചാരങ്ങളേയും നടപടികളേയും പറ്റി അനേ കം ഏർപ്പാടുകൾ ചെയ്തശേഷം വീണ്ടും ബദയ്യ഻ാശ്രമത്തു