താൾ:തിരുവിതാംകൂർചരിത്രം.pdf/191

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആ അവസരത്തിൽ അപ്പഴത്തെ മദ്രാസ് ഗവർണ്ണരായ മാർക്ക്വീസ് ആഫ് ട്വീഡെയിലിന്റെ പുത്രനായ ലാർഡ് ഹെ തിരുവനന്തപുരത്തു വരികയും ഇളയ രാജാവു മുതൽപേരുടെ നിർബന്ധത്താൽ വളരെ നീരസഭാവത്തോടു കൂടി മഹാരാജാവ് ആ പ്രഭുവിനെ ചെന്നു കാണുകയും ചെയ്തു. മഹാരാജാവ് ശുചീന്ദ്രം മുതലായ ക്ഷേത്രങ്ങളിൽ പടിയേറ്റത്തിനായി ഹജൂർ കച്ചേരി സഹിതം എഴുന്നള്ളുകയും ഒരു മാസം വരെ താമസിക്കുകയും ചെയ്തു.ദിവാൻ രഡ്ഡിരായരു താൻ ഉദ്യോഗത്തിൽ വന്നു കൂടുമ്പോൾ തന്നെ തന്റെ രണ്ടു പുത്രന്മാരെ ഹജൂർ കച്ചേരിയിൽ ചുമതലപ്പെട്ട വേലകൾക്കു നിയമിച്ചതു കൂടാതെ ക്രമം കൊണ്ടു ബന്ധുക്കളെയും ആശ്രിതന്മാരെയും മറ്റുപലരെയും ഓരോ വേലകളിൽ നിയമിച്ചു. ഇതും മറ്റു ചില സംഗതികളും കൊണ്ടു മഹാരാജാവിനു അദ്ദേഹത്തിന്റെ പേരിൽ അപ്രിയം ജനിച്ചു. ദിവാന്റെ ഈ വിധമായ നടപടികളെ പറ്റി റസിഡന്റു ഗവർമ്മേന്റിലേക്കു എഴുതി അയച്ചിരുന്നു. അവിടെനിന്നും ദിവാന്റെ പുത്രന്മാരെ വേലയിൽ നിന്നും മാറ്റണമെന്ന് എഴുതി വരുകയാൽ അതു മഹാരാജാവിന് തൃപ്തികരമായി തീർന്നു. ആയിടക്കു...ൽ ദിവാൻ വടക്കു സർക്കീട്ടായി ചെന്നിരുന്ന സമയം പറവൂർ തഹശീൽദാരുടെ പേരിൽ ഉണ്ടായിരുന്ന ചില സംഗതികളെ വിചാരണ ചെയ്കയും അതിൽ താനും തന്റെ കൂടിയുള്ള ജീവനക്കാരും വളരെ അനീതികൾ പ്രവർത്തിക്കയും ചെയ്തതു കൂടാതെ പൂർവോപകാരിയും കൊച്ചിയിൽ ദിവാനുമായിരുന്ന നഞ്ചയ്യപ്പന്റെ പുത്രനായ അനന്തരാമയ്യന്റെ ക്ഷണന പ്രകാരം അയാളുടെ ഗൃഹത്തിൽ ചെന്നു താനും തന്റെ ജീവനക്കാരും വളരെ സമ്മാനങ്ങളും വാങ്ങിച്ചു. ആ സംഗതിയും ന്യായത്തോട് ദേവസ്വത്തിലെ നീതി വിരുദ്ധമാ