താൾ:തിരുവിതാംകൂർചരിത്രം.pdf/192

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ അതൃത്തി തർക്കം തീരുമാനവും ദിവാൻ തിരുവനന്തപുരത്തു വരുന്നതിനു മുമ്പിൽ മഹാരാജാവും ആ സമയം കൊച്ചിയിൽ ഉണ്ടായിരുന്ന റസിഡന്റും അറിഞ്ഞു. അതിനാൽ വന്നുകൂടുമ്പോൾ കല്പന പ്രകാരം അദ്ദേഹം വേല രാജി കൊടുത്തു. അനന്തരം അപ്പീൽ കോർട്ട് ... ജഡ്ജിയായിരുന്ന ശ്രീനിവാസരായരെ ദിവാൻ പേഷ്കാർ വേലയിൽ സ്ഥിരപ്പെടുത്തി ദിവാൻ കാര്യവിചാരത്തിനു നിയമിച്ചു. എന്നാൽ ആ സമയം സുഖക്കേടു നിമിത്തം രാജ്യകാര്യങ്ങളിൽ മഹാരാജാവിനു ശ്രദ്ധ കുറഞ്ഞു വരികയും റസിഡന്റുമായുള്ള വൈരം വർദ്ധിക്കുകയും കീഴ്ജീവനക്കാർക്കു കൃഷ്ണരായരിൽ ഒള്ള പ്രീതി അധികമാകയും പല കാരണങ്ങളാലും മുതലെടുപ്പു കുറഞ്ഞു പണത്തിനു ബുദ്ധിമുട്ടുഭവിക്കയും ചെയ്തിരിക്കയാൽ ഇവയെ എല്ലാം ജയിച്ചു ശരിയായി നടത്തികൊണ്ടുപോകുന്നതു അതിസമർത്ഥനായ രാജ്യഭരണ തന്ത്രജ്ഞനും അത്യന്തം ശ്രമസാധ്യമായിരിക്കുമ്പോൾ സാധുശീലനും സത്യവാനും രാജ്യഭരണ തന്ത്രപരിചയം തീരെ ഇല്ലാത്തവനും ആയ ആ ദിവാൻ അത്ര പിടിപ്പുള്ളവനായി തീരുകയില്ലാ എന്നുള്ളത് നിർവാദമായ ഒരു വിഷയമാണെങ്കിലും ശ്രീനിവാസരായർ തൻറെ സുശീലവും അനഹങ്കാരതയും ചില ജീവനക്കാരുടെ സഹായവും കൊണ്ടു മുതലെടുപ്പ് മുതലായ വിഷയങ്ങളിൽ സ്വല്പം ഗുണഭാവത്തെ പ്രദർശിപ്പിച്ചു. ....മാണ്ടു വൃശ്ചികമാസത്തിൽ അതിഘോരമായ ഒരു കൊടുങ്കാറ്റും മഴയും ഒണ്ടായി വളരെ നഷ്ടങ്ങൾ സംഭവിച്ചു ആ സന്ദർഭത്തിൽ മഹാരാജാവു ശരീരസുഖത്തിനായിട്ടു കൊല്ലത്തു എഴുന്നള്ളുകയായാലും തിരുമനസ്സിലെ