താൾ:തിരുവിതാംകൂർചരിത്രം.pdf/195

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സിക്കയാൽ യുവരാജാവായിരിക്കുമ്പോൾ തന്നെ കൊട്ടാരത്തിൽ സ്വന്തമായി ഒരു മരുന്നു ശാല ഏർപ്പെടുത്തി അവിടത്തെ ആശ്രിതന്മാരെയും മറ്റും ചികിത്സിച്ചു വന്നു. ഇവിടുന്നും യൂറോപ്യന്മാരുമായി അധികം സംസർഗ്ഗം ചെയ്തു വരികയാൽ അവിടത്തെ വസ്ത്രധാരണവും ദിനചര്യ മുതലായവയും മിക്കവാറും അവരുടെ രീതിയെ അനുസരിച്ചിരുന്നു. ഈ മഹാരാജാവിന്റെ ഔദാര്യവും സുമുഖതയും ജനരഞ്ജനയും ഭൂതദയയും തുലോം ശ്ലാഘനീയങ്ങളാകുന്നു. അവിടുന്ന് ഭജനപ്പുരയിൽ എഴുന്നെള്ളിയിരിക്കുന്ന സമയം നടത്തീട്ടുള്ള ഓരോ ഉപകാരപ്രവർത്തികൾ ആ സൽഗുണങ്ങളെ ദൃഷ്ടാന്തീകരിക്കുന്നു. ഈ തിരുമനസ്സിലേക്ക് കഥകളിയിലും കുതിര സവാരിയിലും വിശേഷപ്രിയമുണ്ടായിരുന്നു മഹാരാജാവിന്റെ സിംഹാസനാരോഹണ കാലത്തിൽ കൊട്ടാരത്തിലും ഖജനാവിലും തീരെ പണമില്ലാതെയും ജീവനക്കാരുടെ ശമ്പളത്തിൽ വളരെ കുടിശ്ശിഖയും പല കാരണങ്ങളാലും വിശിഷ്യാ വ്യാജ പുകയില നിമിത്തവും മുതലെടുപ്പിൽ കുറവും രാജ്യഭരണം നടത്തുന്ന പ്രമാണപ്പെട്ട ഉദ്യോഗസ്ഥനായ ദിവാൻ പിടിപ്പില്ലാതെയും തിരുമാസം മുതലായ അടിയന്തിരങ്ങൾ പ്രമാണിച്ചു പണത്തിനു ആവശ്യവും ഭവിച്ചിരുന്നതോടുകൂടി തന്റെ ജേഷ്ഠനു ഉണ്ടായിരുന്നതുപോലെ സമർത്ഥന്മാരായ ഉപദേഷ്ടാക്കളും ഇല്ലാതെ തീർന്നിരുന്ന ഈ ദുർഘടാവസ്ഥയിൽ അവിടുത്തേക്കു ഈശ്വരേശ്ചയാൽ റസിഡന്റ് മാത്രം അനുകൂലിയായിരുന്നു. അതുകൊണ്ടു മഹാരാജാവു അവിടത്തെ മാതാവിനെയും മാതൃസഹോദരിയേയും പോലെ അയാളുടെ ഉപദേശമനുസരിച്ചു നടക്കാമെന്ന് നിശ്ചയിച്ചു. ഗവർമ്മെന്റുകാരുടേയും ജനറൽ കല്ലന്റേയും സമ്മതപ്രകാരം ആ ആണ്ടിൽതന്നെ ശ്രീനിവാസരായരെ അയാളുടെ മുമ്പിലത്തെ ജോലിക്കും പകരം ദിവാൻപേഷ്കാർ കൃഷ്ണരായരെ ആക്ടിംഗ് ദിവാനായും നിയമിച്ചു. ഉദ്യോഗം ലഭിച്ച ഉടൻ കൃഷ്ണരായർ പണത്തിനുള്ള ബുദ്ധിമുട്ടിനെ