ഖം തിരുനാൾ തിരുമനസ്സിലെ തിരുമാടമ്പു നടത്തപ്പെട്ടു. ആയാണ്ടിൽ കയിറ്റു എന്നൊരു ധ്വര വന്നു പുകയന്ത്രം കെട്ടിപ്പറന്നു നെയ്യാറ്റുങ്കര ചെന്നിറങ്ങി. ഈ വിധം രാജ്യവർദ്ധനയെ പ്രാപിച്ചിരുന്ന സമയം പല കാരണങ്ങളാലും വളരെ കഷ്ടങ്ങൾ സംഭവിച്ചു രാജ്യം വളരെ മിശ്രമായ സ്ഥിതിയിലായിതീർന്നു. അതിവൃഷ്ടിയിനാൽ കൃഷിക്കു വളരെ ദോഷം ഭവിച്ചു. തന്നിമിത്തം വലുതായ ക്ഷാമം വന്നു കൂടി. ഈ സമയത്തിലാകുന്നു കച്ചവടം ഏജന്റായ മിസ്റ്റർ ക്രാഫേർഡിനൽ ബങ്കാളത്തിൽ നിന്നും നെല്ലും അരിയും ആദ്യമായി തിരുവിതാംകൂറിൽ വരുത്തപ്പെട്ടതു. ഈകഷ്ടതയോടു കൂടി ബ്രിട്ടീഷ് ഗവർമ്മേന്റിൽ പുകയിലക്കുത്തക നിറുത്തൽ ചെയ്കയാൽ ആ രാജ്യത്തുനിന്നും ധാരാളം വ്യാജപ്പുകയില വന്നു തുടങ്ങി. ഈ രണ്ടു കാരണങ്ങളാലും മുതലെടുപ്പിന് വളരെ കുറവു സംഭവിച്ചു ഏതാദൃശമായ ദുർഘടാവസ്ഥയിൽ പാർവതീറാണി ...മാണ്ടു മേടമാസം ...നു നാടുനീങ്ങുകയാൽ ചിലവും അധികരിച്ചു. എന്നിട്ടും ദിവാൻ തന്റെ അഭംഗുരമായ പ്രയത്നത്താൽ അതു സംബന്ധിച്ച അടിയന്തിരങ്ങളെല്ലാം വളരെ പരിഷ്കാരമായി നടത്തിച്ചു. മൂന്നു സംവത്സരം വരെ ശ്രമപ്പെട്ടു കൊച്ചു തമ്പുരാക്കന്മാരുടെ വിദ്യാഭ്യാസത്തെ സാമാന്യം പൂർത്തിയാക്കിയ മാധവരായരെ മഹാരാജാവ് സന്തോഷിച്ചു ഹജൂരിൽ ഒഴിവുണ്ടായിരുന്ന ഒരു ഡിഫ്ടിപേഷ്കാർ വേലക്ക് നിയമിച്ചു. അപ്പീൽ കോർട്ടിൽ ജഡ്ജിയായ ശ്രീനിവാസരായർ മരിക്കയാൽ സ്വദേശിയും മൂന്നാം ജഡ്ജിയും നമ്പൂര ജഡ്ജി ആ ജോലിയിൽ.. നിയമിക്കപ്പെട്ടു. നീച ജാതിക്കാർ കൃസ്തുമതത്തെ സ്വീകരിക്കുന്നതായാൽ അവർക്ക് യാതൊരു തർക്കവും കൂടാതെ ഉൽ
താൾ:തിരുവിതാംകൂർചരിത്രം.pdf/199
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല