ഗ്രാസേനാപതിയായി തന്റെ ഭാഗിനേയനും ബുദ്ധിമാനും ആയ യുവരാജാവിനെ നിയമിച്ചു. അവരാൽ ആലോചിച്ച് എഴുതി ഉണ്ടാക്കപ്പെട്ട സമാധാനത്തിനെ അവിടുന്നു പരിശോധിച്ചു ഗവർമ്മെന്റിലേക്ക് അയച്ചു. അപ്പോൾ അവർക്കു പരമാർത്ഥം മനസിലായി. ...മാണ്ടിൽ മുളകു കുത്തകയെ നിറുത്തൽ ചെയ്തു അതിനെ ഒരു തീരുവച്ചരക്കായി നിശ്ചയിച്ചു ഒരു തിരുവെഴുത്തു വിളംബരം ഉണ്ടായി. ആ ആണ്ട് ധനുമാസം ..നു അത്തം തിരുനാൾ മഹാരാജാവ് അവതരിച്ചു. ആയിടക്കു മദ്രാസ് പ്രസിഡൻസിയിലെ സേനാനായകനായ ജനറൽ ആൻസൺ ഇവിടെ വരുന്നതായി അറിഞ്ഞു അതിലേക്കു വേണ്ട ഏർപ്പാടുകൾ ചെയ്തു അദ്ദേഹത്തിനെ വേണ്ടുംവണ്ണം സൽക്കരിക്കയും അദ്ദേഹം സന്തുഷ്ടനായി പോകയും ചെയ്തു. ദിവാൻ പേഷ്കാരായിരുന്ന വീരസ്വാമി നായക്കൻ മരിക്കയാൽ ആ വേലക്കു ....മാണ്ടിൽ ഡിപ്ടിപേഷ്കാരായ മാധവരായരെ നിയമിച്ചു. മാധവരായർ തനിക്കു ഈ സ്ഥാനം കിട്ടിക്കൂടുമ്പോൾ വേലനടപ്പിനുവേണ്ടി രാജ്യത്തെ ഡിവിഷനുകളായി ഭാഗിക്കണമെന്നു മതിയായ കാരണസഹിതം പറകയാൽ റസിഡന്റും ദിവാൻജിയും മഹാരാജാവും അതിനെ സമ്മതിച്ചു. ....മാണ്ടിൽ നൂതനമായി തെക്കെഡിവിഷൻ വടക്കെ ഡിവിഷൻ എന്ന പേരോടുകൂടി രണ്ടു ഡിവിഷൻ ഏർപ്പെടുത്തി. അതിൽ ആദ്യലത്തതിൽ തോവാള മുതൽ വിളവങ്കോടുവരെ അഞ്ചുമണ്ട പത്തുംവാതൽകളും രണ്ടാമത്തതിൽ ചേർത്തല മുതലായി പറവൂരുവരെ ...മണ്ടപത്തുംവാതലുകളും ഉൾപ്പെട്ടിരുന്നു. മാധവരായരെ തെക്കെഡിവിഷനിലും രാമമേനവനെ വടക്കെഡിവിഷനിലും ദിവാൻ പേഷ്കാരായി നിയമിച്ചു. മറ്റുള്ള മണ്ടപത്തും വാതിലുകൾ പതിവുപോലെ ദിവാൻജിയുടെ വരുതിയിലും ഇരുന്നിരുന്നു.
താൾ:തിരുവിതാംകൂർചരിത്രം.pdf/201
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല