താൾ:തിരുവിതാംകൂർചരിത്രം.pdf/210

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആ സന്ദർഭത്തിൽ മിസ്റ്റർ ന്യൂവൽ റസിഡണ്ടായി നിയമിക്കപ്പെട്ടു. ...മാണ്ടു ചിങ്ങമാസം ഇളയ തമ്പുരാട്ടി കേരളവർമ്മാ രേവതി തിരുനാൾ മഹാരാജാവിനെ പ്രസവിച്ചു. ...മാണ്ടു മേട മാസം ..നു മകയിരം തിരുനാൾ മഹാരാജാവ് അവതരിച്ചു ജനങ്ങൾ തമ്മിലുണ്ടാകുന്ന വ്യവഹാരങ്ങളെ കേട്ടു ന്യായമായും സത്യാനുസരണമായും തീർച്ച ചെയ്യുന്നതിനു വേണ്ട മാർഗ്ഗങ്ങളെ നല്ലപോലെ ആലോചിച്ചു ഏർപ്പാടു ചെയ്തിരുന്നിട്ടും അവർക്കു തങ്ങളുടെ വാദങ്ങളെ ന്യായ സ്ഥലങ്ങളിൽ ക്രമമായി എടുത്തു ബോധിപ്പിക്കുന്നതിനു മതിയായ അറിവില്ലാത്തതിനാൽ ന്യായമായ തിർപ്പ് സമ്പാദിക്കുന്നതിനും വിഘ്നംഭവിക്കുന്നു എന്നു കണ്ടു തന്നിവൃത്തിക്കായി വക്കീലന്മാർ മുഖാന്തരം വ്യവഹാരം നടത്തുന്നതിനു അനുവദിച്ചു. അതിനാൽ കോർട്ടുകളിലെ ജോലി നടപ്പിനും ജനങ്ങളുടെ സങ്കട നിവൃത്തിക്കും സൗലഭ്യമുണ്ടായി. ജനങ്ങളുടെ പരിശ്രമത്തെയും സർക്കാരിലെ മുതലെടുപ്പിനെയും വർദ്ധിപ്പിക്കുന്നതിനായിട്ടു ഗവർമ്മേന്റു തരിശുഭൂമികളെ ആവശ്യപ്പെടുന്നവർക്കു സ്വല്പകരത്തിന്മേൽ പതിച്ചു കൊടുക്കുന്നതിനു വ്യവസ്ഥ ചെയ്കയാൽ പൂർവം പാഴായിക്കിടന്ന മിക്ക സ്ഥലങ്ങളും കൃഷിഭൂമിയായി തീർന്നു. പല സ്ഥലങ്ങളിലും ഠാണാക്കളും മജിസ്രേട്ടുകച്ചേരി കളും ഏർപ്പെടുത്തി കളവു കവർച്ച മുതലായ അക്രമങ്ങൾക്കു അത്യന്താഭാവം വരുത്തി സ്വപ്രജകളിൽ ഉൽകൃഷ്ടവിദ്യാഭ്യാസത്തെ വർദ്ധിപ്പിക്കുന്നതിനായിട്ടു കുറഞ്ഞ ഫീസോടു കൂടി ഹൈസ്കൂൾ ആയിരുന്ന ഇംഗ്ലീഷ് പള്ളിക്കൂടത്തിനെ കാളെജ് ആക്കണമെന്നു നിശ്ചയിച്ചു....മാണ്ടിൽ ദേശീയനായ മിസ്റ്റർ റാസ് എന്ന ഒരു പ്രോഫസരെ വരുത്തിനിയമിച്ചു