താൾ:തിരുവിതാംകൂർചരിത്രം.pdf/214

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളേയും പറ്റി അത്യന്തം സന്തുഷ്ടനായി തിരിച്ചുപോയി.

ഈ രാജ്യവാസികളായ ജനങ്ങൾ സാധുക്കളും പ്രാ യേണ അധികം സമ്പന്നന്മാരല്ലാത്തവരും ആയിരിക്കയാ ൽ, അവർ ദൂരസ്ഥലമായ മദ്രാസിൽചെന്നു ദ്രവ്യവ്യയം ചെ യ്തു പഠിച്ച ബി, എ. പരീക്ഷ കൊടുക്കുന്നതിനു അസ മർത്ഥരായിരിക്കുന്നു എന്നുകണ്ടു -മാണ്ടിൽ കാളേജിൽ ആദ്യമായി ബി. എ. ക്ലാസ് ഏപ്പെടുത്തുകയും കൂടുതലാ നി മിസ്റ്റർ ഹാവി എന്ന വേറൊരു പ്രോഫസറെ വരുത്തി നിയമിക്കയും അദ്ധ്യേതാക്കൾക്ക് വളരെ സ്വല്പമായ ഫീസു നിശ്ചയിക്കയുംചെയ്തു. അതുമുതൽ സ്വദേശികളും പര ദേശികളും ആയ അനവധി യുവാക്കൾ ജയചിഹ്നാങ്കിതരായി വളരെ ഉൽകൃഷ്ടപദവികളെ പ്രാപിച്ചിരിക്കുന്നു എന്നു മാത്രമല്ലാ ആ രണ്ടു ധ്വരന്മാരുടെയും അഭംഗുരമായ പ്രയത്ന ത്താൽ രം രാജ്യത്തിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമില്ലാ ത്തെ യുവാക്കൾ ഇപ്പോൾ ദുർലഭം എന്നുതന്നെ പറയത്ത ക സ്ഥിതിയിലായിരിക്കുന്നു. പ്രസ്തുത അതിനുമുമ്പിൽ ഇം ഗ്ലീഷ് ഭാഷാ പരിജ്ഞാനമുള്ളവർ ദുർലഭമായിരുന്നു. വിധം ഉൽകൃഷ്ട വിദ്യാഭ്യാസവർദ്ധനവുകൊണ്ടു ജനങ്ങളുടെ പ രിഷ്കാരവും ക്രമേണ വർദ്ധിച്ചു വരുന്നു.

മിസ്റ്റർ ന്യൂവൽ വേലവിട്ടു പോകയാൽ -ആം വർഷം മാർച്ചുമാസത്തിൽ മിസ്റ്റർ ബാലാർഡ് റസിഡൻ്റായി വന്നു.

-മാണ്ടിൽ ക്രമപ്രകാരമുള്ള മുറജപം, അടിയന്തി രം കൂടാതെ കല്പിച്ചു തുലാപുരുഷദാനവും കഴിച്ചു.

ആ സന്ദഭത്തിൽ വർക്കലയ്ക്ക് സമീപമുള്ള രണ്ടു കുന്നുകൾ വള്ളങ്ങളുടെ ഗതാഗതത്തിനു വളരെ പ്രതിബന്ധമാ യി തീർന്നിരിക്കുന്നു എന്നുകണ്ടു അവയെ തുരക്കാൻ ആരം ച്ചിരുന്നതിൽ മുമ്പിലുള്ളതിന്റെ വേല പൂർത്തിയാകയാൽ അതിനെ നടപ്പുവരുത്തുകയും അടുത്തതിന്റെ കേവലതുടങ്ങു