താൾ:തിരുവിതാംകൂർചരിത്രം.pdf/217

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആ മാസത്തിൽ ഇപ്പഴത്തെ വലിയതമ്പുരാൻ തിരുമനസ്സിലെ തിരുമാടമ്പു നടത്തപ്പെട്ടു.

ആയാണ്ടിൽ പുത്തനായി പണി ചെയ്തുവന്നിരുന്ന കാളേജ് വേല തീരുകയാൽ ഇംഗ്ലിഷ് പള്ളിക്കൂടം അതിൽ മാറ്റിയിട്ടു

-ആം വർഷം ജൂലായി മാസം മിസ്റ്റ്ർ ബാലാർഡ് വീണ്ടും അവധിക്കുപ്പോകയാൽ അക്ടോബർ മാസം വരെ നായർ ബ്രിഗെയ്ഡിലെ സേനാനായകനായ മേജർ ബ്ലൂം ഫിൽഡ്, കാർയ്യ വിചാരത്തിനു നിയമിക്കപ്പെട്ടു. പറവൂർ മുതലായ ദൂര സ്ഥലങ്ങളിലുള്ള പ്രജകളുടെ സൌകര്യാർത്ഥം -മാണ്ടിൽ വീണ്ടും ആലുവായിൽ ജില്ലാകോർട്ടു എർപ്പെടുത്തി മുൻസിഫ്, തഹശീൽ ജഡ്ജി, മുതലായ ജീവനങ്ങൾക്കു ശമ്പളം കൂടുതൽ ചെയ്തു. സർക്കാർ എഴുത്തുകുത്തുകളിൽ ഉപയോഗിച്ചുവന്നിരുന്ന മാല വർദ്ധിച്ചുവരുന്നതായ പരിഷ്കാരവസ്ഥ ക്കു യോജിപ്പില്ലാതെയും അച്ചടിക്കുന്നതിനു സൌകര്യം ഇല്ലാതെയും ഇരിക്കയാൽ അതിനെ നിറുത്തൽ ചെയ്തു പകരം കട ലാസ് ഉപയോഗിക്കുന്നതിനു വ്യവസ്ഥചെയ്തു.

ശൃംഗേരി മഠാധിപതിയായ ശങ്കരാചാരി സ്വാമി അവർവൾ ആദ്യമായി തിരുവനന്തപുരത്തുവന്നു മൂന്നുനാലു ദിവസം താമസിക്കയും മഹാനായ ആ യതിന്ദ്രനെ തിരുമ നസ്സുകൊണ്ടു യഥായോഗ്യം സൽക്കരിക്കയും ചെയ്തു.

ഏകദേശം ആ സംവത്സരാവസാനത്തിൽ ജുഡിഷ്യൽ ഡിപ്പാർട്ടുമെൻറിലെ പരിഷ്കാരങ്ങൾക്കു കാരണഭൂതനായ സദാശിവൻ പിള്ളയും ഇഞ്ചിനീരായിരുന്ന മിസ്തർ ബാർട്ട നും വേലവിട്ടുപോകയാൽ ഒന്നാം ജഡ്ജിവേലയ്ക്ക് ആ കോർട്ടിൽ അഡിക്ഷണൽ ജഡ്ജിയായിരുന്ന ചെല്ലപ്പാപിള്ളയെയും ഇഞ്ചിനിർ വേലക്കു അസിസ്റ്റന്റ് ഇഞ്ചിനീയരായിരുന്ന മിസ്തർ ജേക്കബ്ബിനെയും നിയമിച്ചു.

അനന്തരം മഹാരാജാവ് മദ്രാസ് ഗവർണ്ണരായ ലാർഡ് ഹൊബാട്ടിനെ കാണുന്നതിനും വൈസറായുടെ മുൻക്ഷ