താൾ:തിരുവിതാംകൂർചരിത്രം.pdf/223

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(208) ഡർ ആഫ് ദി ഇൻഡ്യൻ എംപയർ' എന്നും ഉള്ള സ്ഥാന പേരുകളും ലഭിച്ചു. ഏവം വിധങ്ങളായ പരിഷ്കാരങ്ങളാൽ രാജ്യത്തിനു മാഡൽസ്റ്റേറ്റ് എന്ന നാമധേയം സിദ്ധിച്ചു. ഈവിധം ഇരുപതുവഷകാലം രാജ്യഭാരം ചെയ്തശേ ഷം 200-ാമാണ്ടു ഇടവമാസം നാം രാത്രി മഹാ രാജാവു ചരമഗതിയെ പ്രാപിച്ചു.

പതിനഞ്ചാം അദ്ധ്യായം, -മുതൽ -വരെ രാമവർമ്മ വിശാലം തിരുനാൾ

നാടുനീങ്ങിയ മഹാരാജാവിന്റെ അടുത്ത സഹോദര നായ രവിവർമ്മ മഹാരാജാവും മനശ്ചാഞ്ചല്യം നിമിത്തം രാജ ഭാരം വഹിക്കുന്നതിനു അസത്ഥനായി ഭവിക്കയാൽ ബ്രിട്ടീഷു ഗവർമേൻ്റുകാരുടെ കാരുടെ സമ്മതപ്രകാരം അവിടത്തെ കനിഷ്ഠ സഹോദരനായ രാമവർമ്മ മഹാരാജാവു 20-ാമാണ്ട മിഥുനമാസം -നു രാജ്യഭാരം ആരംഭിച്ചു.

മഹാരാജാവിനു ബാല്യം ആദ്യം ശരിരത്തിനു നല്ല സു ഖമില്ലാതിരുന്നതിനാൽ അവിടത്തെ വിദ്യാഭ്യാസത്തിനു കൂട ക്കൂടെ വിഘ്നം ഭവിച്ചിരുന്നു എങ്കിലും ആ വിഷയത്തിൽ അ വിടുത്തേക്കുണ്ടായിരുന്ന ജാഗ്രത നിമിത്തം തന്റെ പൂർവ്വിക ന്മാരെപ്പോലെ സാമാന്യം എല്ലാ ഭാഷകളെയും ന്യൂനത കൂടാതെ അഭ്യസിച്ചു. രം തിരുമനസ്സുകൊണ്ടു ഇംഗ്ലീഷ് ഭാഷാ പ്ര ത്യേകം താല്പയ്യമായി മാധവരായരുടെ അടുക്കൽ പഠിച്ചി രുന്നു. മഹാരാജാവിന്റെ ഇംഗ്ലീഷുഭാഷാ പരിജ്ഞാനം സ കലരാലും പ്രശംസിക്കപ്പെട്ടിരുന്നു. ഫ്ർസ്റ്റ് പ്രിൻസ് (ഒന്നാം മുറരാജാവു ആയിട്ടു 20- മാണ്ടിൽ വടക്കെകൊട്ടാരത്തിൽ എഴുന്നെള്ളി എങ്കിലും അവിടു ന്നുതന്നെ ഇളയരാജാവിന്റെ സ്ഥാനവും വഹിച്ചിരുന്നു.