ട്ടതുകൂടാതെ, മുത്തുക്കഴിവയൽ, ആഴ്വാർക്കറിച്ചിയിൽ ചില ഭാഗങ്ങൾ, അതിരുമല ഇവയെപ്പറ്റി ഉണ്ടായിരുന്ന തർക്കങ്ങളും ഇവിടത്തെ ഗുണമായി തീർച്ചപ്പെട്ടു.
-ആം വർഷം ഏപ്രിൽ മാസം മിസ്റ്റർ ഹാനിങ്ങ്ടൻ റസിഡൻറായി നിയമിക്കപ്പെട്ടു.
ഏകദേശം രം ആണ്ടിന്റെ അവസാനത്തിൽ വിദുഷികളിൽ ശിരോരത്നമായ ആറ്റങ്ങൽ മുത്ത തമ്പുരാൻ തിരുമനസ്സിലെക്കു "ഇംപീരിയൽ ആഡർ ആഫ് ദി ക്രൗൺ ആഫ് ഇൻഡ്യാ,, എന്ന സ്ഥാനപ്പേരു ലബ്ധമായി.
ഇവകൂടാതെ ആയാണ്ടിൽ ബ്രിട്ടീഷ് രീതി അനുസരിച്ചു ജനസംഖ്യ കണക്ക് എടുക്കയും അവിടത്തെ പോസ്റ്റൽ റൂൾസ് അനുസരിച്ചു അഞ്ചൽ ഡിപ്പാട്ടുമെന്റിനെ പരിഷ്കരിക്കയും വെള്ളോലപ്രമാണങ്ങൾക്കു കർണ്ണപിഴ നിറുത്തൽ ചെയ്യുക്കയും ചെയ്തു.
-ാമാണ്ടിന്റെ ആരംഭത്തിൽ സദർകോർട്ടിലെ ഒന്നാം ജഡ്ജിയായിരുന്ന ചെല്ലപ്പാപിള്ള കല്പനപ്രകാരം ജിവനം രാജികൊടുക്കയാൽ പകരം മദ്രാസ് ഹൈക്കോർട്ടിൽ വക്കീലായിരുന്ന രാമചന്ദ്രനെ വരുത്തി ആ വേലയിൽ നിയമിക്കയും മുൻസിപ്പന്മാരുടെയും ജിഡ്ജിമാരുടെയും ശമ്പളങ്ങളേ യും അധികാരങ്ങളേയും കൂടുതൽ ചെയ്യയും സംസ്ഥാനത്തിലെ പ്രധാനപ്പെട്ട കോടതി ഹൈക്കോടു് എന്നു പേരും അതിലെ ജഡ്ജിമാർക്ക് മുന്നാമധേയത്തെ ഭേദപ്പെടുത്തി ഒന്നാം ജഡ്ജിക്ക് ചീഫ് ജസ്റ്റീസ് എന്നും മറ്റു ജഡ്ജിമാർക്ക് പ്യൂണി ജഡ്ജിമാർ എന്നും പേരുകൾ കൊടുക്കയും ഹൈക്കോർട്ടിലെ ജഡ്ജിമാരെ കൂടുതൽ ചെയ്യുകയും ജില്ലാജഡ്ജിമാരെ കുറവു ചെയും രാജകീയ അപ്പീൽ എർപ്പെടുത്തുകയും ചെയ്തു.
അനന്തരം മകരമാസത്തിൽ മുറജപം കഴിഞ്ഞ ശേഷം മഹാരാജാവു ദിവാൻ മുതലായ ചില ഉദ്യോഗസ്ഥന്മാർ സഹിതം ഗംഗാസ്നാനത്തെ ഉദ്ദേശിച്ചും വൈസറായി അവർകളെ കാണണമെന്നുകരുതിയും കാശി, കൽക്കട്ടാ, മുതലാ