യ സ്ഥലങ്ങളിൽ എഴുന്നെള്ളി. രം യാത്രയിൽ മഹാരാജാവുഗയാശ്രാദ്ധവും കഴിച്ച മീനമാസാരംഭത്തിൽ സ്വരാജധാ നിയിൽ തിർയ്യെ എഴുന്നെള്ളി.
അതിൽ പിന്നെ ഇടവമാസത്തിൽ ഇരിഞ്ഞാലക്കോടു ദേവസ്വത്തിൽർക്കു തച്ചുടയകൈമൾ അവരോധം കഴിച്ചയക്കപ്പെട്ടു.
ആയിടക്കു മദ്രാസ് ഗവർണ്ണരായ മിസ്റ്റർ ഗ്രാൻഡ് ഡഫ് രിരുവനന്തപുരത്തുവരുന്നതായി എഴുതിവരികയാൽ ആയാളെ മതിയാകുംവണ്ണം ഉപകരിക്കുന്നതിനുവേണ്ട യത്നങ്ങൾ ചെയ്തുവരുന്ന മദ്ധ്യേ -മാണ്ടു ചിങ്ങമാസത്തിൽ മഹാരാജാവിന്റെ ജ്യേഷ്ടസഹോദരനായ ഉത്രം തിരുനാൾ മഹാരാജാവു നാടുനീങ്ങുകയും അടുത്ത നാലാംദിവസം മുൻ നിശ്ചയിച്ചപ്രകാരം ആപ്രഭു വരികയും ചെയ്തയാൽ അയാളെ യഥായോഗ്യം സൽക്കരിക്കുന്നതിനും കൂടിക്കാഴ്ചമുതലായവ നടത്തുന്നതിനും സംഗതിവന്നില്ലാ. എങ്കിലും ആ പ്രഭു ഒന്നോ രണ്ടോ ദിവസം ഇവിടെ താമസിക്കയും മഹാരാജാവിനെക്കണ്ടു ഏകാന്തത്തിൽ ദുഃഖം ചോദിക്കയും ചെയ്ത ശേഷം മദ്രാസിലേക്കു തിരിച്ചുപോയി.
അനന്തരം മകരമാസത്തിൽ ചതയംതിരുനാൾ തിരു മനസ്സിലെ തിരു മാടമ്പു കഴിഞ്ഞശേഷം മഹാരാജാവു, കഴിഞ്ഞാണ്ടു ഇടവമാസത്തിൽ മഹാരാജ്ഞി അവർകളാൽ അവിടത്തെക്കു നൾകപ്പെട്ടിരുന്ന ജി. സി. എസ്. ഐ. എ എന്ന സ്ഥാനപ്പേരും അതിലേയ്ക്കുള്ള മുദ്രയും യഥാക്രമം സ്വീകരിക്കുന്നതിനായി ആറ്റങ്ങൽ മൂത്ത തമ്പുരാൻ, ഇളയതമ്പുരാൻ, വലിയ് കോയിത്തമ്പുരാൻ, മുതലായ ബന്ധുജനങ്ങൾ സഹിതം മദ്രാസിൽ എഴുന്നെള്ളി.
ഫെബ്രവരി മാസം -നു അവിടത്തെ ഗവർണ്ണരാൽ മുൻപറഞ്ഞ സ്ഥാനപ്പേരും മുദ്രയും മഹാരാജാവിനു കൊടുക്കപ്പെട്ടു. ആ സന്ദർഭത്തിലാകുന്നു കേരള വലിയ കോയിത്തമ്പുരാൻ തിരുമനസിലേക്ക്, മദ്രാസ് യൂനിവർസി