താൾ:തിരുവിതാംകൂർചരിത്രം.pdf/231

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശക്തന്മാരായ ജയിൽ പുള്ളികളെക്കൊണ്ടു ഓരോവിധം കര കൗശല വേലകൾ ചെയ്യിക്കുന്നതിനു എപ്പാടുചെയ്യയും അനന്തവിലാസം മുതലായി അനേകം വിശേഷ കെട്ടിദ ങ്ങൾ കെട്ടിക്കയും പല ക്ഷേത്രങ്ങൾ ജീർണ്ണോദ്ധാരണം യുയും ചെയ്തു.

ഈവിധം എത്രയും ശ്ലാഘനീയമായ രാജ്യഭാരത്തിന്റെയും യും വിദ്യാഭ്യാസത്തിന്റെയും പ്രതിഫലമായി പൂർവ്വം പ്രസ്താ വിക്കപ്പെട്ടിട്ടുള്ള സ്ഥാനപ്പേരുകൾ കൂടാതെ അവിടുന്നു

i. ഫെല്ലൊ, ആഫ്, ദി, റായൽ ഏഷ്യാറ്റിക്ക് സൊസൈറ്റി ലണ്ടൻ. ii ഫെല്ലോ, ആഫ്, ദി, രായർ, ജിയോഗ്രാഫിക്കൽ സൊസൈറ്റി ലണ്ടൻ. ii ഫെല്ലോ, ആഫ്, ദി, ലീനിയൻ സൊസൈറ്റി ലണ്ടൻ iv ഫെല്ലൊ, ആഫ്, ദി, സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി ലണ്ടൻ v ആഫീസർ ഡീലാ ഇൻഷൻ പബ്ലിക്ക് മെമ്പർ ഡിലാസൊസൈറ്റി ഡസ് എട്യുഡസ് കോളോണിയൽ എറ്റ് മാരിട്ടയിം പാരിസ് എന്ന സ്ഥാനപ്പേരുകളേയും ലഭിച്ചു.

തിരുമനസ്സുകൊണ്ടു മററും ക്ഷേമങ്ങളായ അനേക നവീന എർപ്പാടുകൾ നടപ്പാക്കണമെന്നു ആലോചിച്ചിരിക്കുന്ന മദ്ധ്യേ കാല സാമാന്യത്താൽ -മാണ്ടു കർക്കടക മാസം -നു സന്ധ്യക്കു അപ്രാപ്തകാലമായ മരണത്തെ പ്രാപിച്ചു.

ഈ തിരുമനസ്സുകൊണ്ടു വിദ്യാഭ്യാസ പ്രചാരത്തിൽ താത്പര്യമുള്ളവരായ ചില വിദ്വാന്മാരേയും അവരവരുടെ യോഗ്യതാനുസാരേണ ബഹുമാനിക്കയും അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തുവരുകയും ചെയ്തു.