പട്ടാളംകവാത്തും അനന്തരം ഹിന്ദുക്കളായ ഉദ്യോഗസ്ഥന്മാർക്കും മറ്റു സ്വദേശികൾക്കും ഒരു പബ്ലിക്ക് വിരുന്നും വയ്യിട്ടു - മണിക്കു, വൈസറായി അവർകളുടെ തത്സംബന്ധ മായലേഖനം സ്വീകരിക്കുന്നതിനായി ഒരു വലിയ കൂടിക്കാഴ്ചയും ഉണ്ടായിരുന്നു. ആസമയം മഹാരാജാവു, ദിവാൻ മുഖാന്തരം, ഗിവർണ്ണർ അവർകളുടെ ആദരത്തിനായി അവിടുന്നു വളരെ കൃതജ്ഞനായിരിക്കുന്നു എന്നുള്ള വിവരം അദ്ദേഹത്തെ ഗ്രഹിപ്പിക്കണമെന്നും മറ്റും റസിഡണ്ടിനോടു കല്പിക്കയും മഹാരാജ്ഞി അവർകളുടെ രാജ്യഭാരത്താൽ പൊതുവിലും, വിശിഷ്യ, തിരുവിതാംകൂറിനും സിദ്ധിച്ചിട്ടുള്ള ഗുണങ്ങളെയും രക്ഷയെയുംപറ്റി സംഗ്രഹമായി വിവരിക്കയും, മഹാരാജ്ഞി അവർകളുടെ ആയുസ്സിനു യാവചശക്യം ദീർഘമാക്കി ചെയ്യണമെന്നും രംശ്വരനെ പ്രാത്ഥിക്കയും ചെയ്തതിന്റെ ശേഷം തിരുമനസ്സിലെ സർവപ്രജകൾക്കും രം മഹോത്സവത്തിന്റെ ഓർമ്മക്കുവേണ്ടി, വെള്ളോല ആധാരങ്ങൾക്കുള്ള കരണപ്പിഴയെയും, -ാമാണ്ട് മുമ്പു കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ള പണ്ടാരപ്പാട്ട വസ്തുക്കളുടെ ആധാരങ്ങൾക്കുള്ള പാട്ടപ്പീസ്സ് അവകാശത്തെയും സർക്കാരിൽ നിന്നും ഉപേക്ഷിച്ചിരിക്കുന്ന തായി രണ്ടുതിരുവെഴുത്തുവിളംബരങ്ങൾ പരസ്യം ചെയ്യിക്ക യും ചിലകുറ്റക്കാരെ വിടുതൽ ചെയ്തയുംചെയ്തു.
ഇവകൂടാതെ അതുസംബന്ധമായി ധ്വരന്മാർക്കു തീന്മേശയും ദീപോത്സവവും വെടിക്കെട്ടു മുതലായി അനേകം വിനോദങ്ങളും സകല പള്ളിക്കൂടങ്ങളിലെയും അദ്ധ്യേതാക്കൾക്കും അദ്ധ്യായനികൾക്കും യഥായോഗ്യമായ സൽക്കാരങ്ങളും ഉണ്ടായിരുന്നു.
ജൂബിലി പ്രമാണിച്ചു ലണ്ടനിൽ ഏർപ്പെടുത്തപ്പെട്ട “ഇ പിരിയിൽ ഇൻസ്റ്റിറ്റ്യൂട്ടിനു" 20,000 രൂപായും, മദ്രാസിൽ ഏർപ്പെടുത്തപ്പെട്ട "ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനു" - രൂപായും മം മഹോത്സവത്തിന്റെ സ്മാരകമായി സ്വരാജ്യത്തിൽ വിക്ടോറിയാ ജൂബിലി "ആസ്പിറ്റൽ' എന്ന നാമധേയ