ത്തോടുകൂടി ഒരു സൂതികാകാരാസപള്ളിക്കൂടം ഏർപ്പെടു ത്തുന്നതിനു @0,000 രൂപായും മഹാരാജാവു അനുവദിച്ചു.
ആ പള്ളിക്കൂടം ഇപ്പോൾ കൊല്ലത്തു നടന്നുവരുന്നുണ്ട്
അനന്തരം മഹാരാജാവു, മഹാരാജ്ഞി അവർകളുടെ ദയാപൂർവമായ അംഗീകാരത്തിനായി വീട്ടി, കരുന്താളി, ദന്തം സ്വർണ്ണം ഇവകൊണ്ടു വിചിത്രമായ കൊത്തുപണികളോടു കൂടി ഉണ്ടാക്കപ്പെട്ട ചില സാമാനങ്ങൾ മദ്രാസ് ഗവർമെന്റ് മുഖാന്തരം അയക്കുകയും മഹാരാജ്ഞി അവർകൾ അവയെ ദയാപുരസ്സരം സ്വീകരിക്കയും കൈപ്പറ്റിയവിവരം തിരുമനസ്സ് അറിയിക്കയുംചെയ്തു.
ആ മേടമാസത്തിൽ അശ്വതിതിരുനാൾ തിരുമനസ്സി ലെ തിരുമാടമ്പു നടത്തപ്പെട്ടു.
ആയിടക്കു കൊച്ചിയിലെ ഇളയരാജാവു മഹാരാജാവിനെ കാണുന്നതിനായി വീണ്ടും എഴുന്നെള്ളി, രം കൂടിക്കാഴ്ച കാരണം രണ്ടുസംസ്ഥാനങ്ങളും തമ്മിലുള്ള സ്നേഹബന്ധം ഉറക്കുന്നതിനിടയായി. ആരാജാവു തിരുവനന്തപുരത്തു എഴുന്നള്ളി താമസിച്ച ദിവസങ്ങളിലത്രയും, മഹാരാജാവിൻറ ബഹുമാനപ്പെട്ട അതിഥിയായിരിക്കയും എല്ലാസ്ഥലങ്ങളി ലും അവിടത്തെ ഉന്നത പദവിക്ക് തക്കതായ ബഹുമാനത്തോടും ആദരവോടും എതിരേൾക്കപ്പെടുകയും ചെയ്തതുക ടാതെ ആദിവസങ്ങളിൽ യഥായോഗ്യമായ പ്രദർശനങ്ങളും ആഘോഷങ്ങളും ഉണ്ടായിരുന്നു.
-അം വർഷം ജൂലായി മാസം മിസ്റ്റർ ഹാനിങ്ങ്ടൻ അവധിക്കു പോകയാൽ പകരം അക്റ്റോബർ മാസംവരെ ജ നറൽ പ്രെൻഡർ ഗാസ്റ്റ് കാർയ്യം വിചാരിച്ചിരുന്നു.
-ആമാണ്ടു കന്നിമാസത്തിൽ മദ്രാസ് ഗവർണ്ണരായ ലാർഡ് കണ്ണിമാറ തിരുവനന്തപുരത്തു വന്നു മൂന്നുനാലു ദിവസം താമസികയും മാന്യനായ ആ പ്രഭുവിനെ മഹാരാജാവു യഥായോഗ്യം സൽക്കരിക്കയും ചെയ്തു. അദ്ദേഹം