. (Ram) ആയിടക്ക് മഹാരാജ്ഞി അവർകളുടെ പൌത്രനായ പ്രിൻസ് ആൽബട്ട് വിക്ടർ എന്ന രാജകുമാരൻ ഇൻഡ യിൽ പലസ്ഥലങ്ങളെയും സന്ദർശിച്ചുവരുന്നവഴി ആന വേട്ടയ് ക്കായി രം രാജ്യത്തും വരുന്നതായി എഴുതിവരികയാൽ എ ത്രയും മാനനീയനായ ആ രാജകുമാരനെ യഥായോഗ്യം സ ൽക്കരിക്കുന്നതിനുവേണ്ട ഏപ്പാടുകൾ ചെയ്യുന്നതിനായിട്ടു കല്പനപ്രകാരം ദിവാൻ കുളത്തുപ്പുഴ മടത്തറക്കാണ് മുതലാ യ സ്ഥലങ്ങളിൽ ചെന്നു അതിലേക്കു വേണ്ട യത്നങ്ങൾ ചെയ്തു. മൃഗയാസക്തനായ ആ രാജകുമാരൻ നിശ്ചയപ്രകാരം ഡിസംബർ മാസം അനു കുറ്റാലത്തെത്തി. ആസമയം തിരുമനസ്സുകൊണ്ടു അവിടെ എഴുന്നെള്ളി ആ രാജകുമാരനെ എതിരേൽക്കയും ഭയത്തിലും മറ്റും സ്വദേശികളാൽ ഉണ്ടാ ക്കപ്പെട്ട വിചിത്രങ്ങളായ അനേകം സാമാനങ്ങളെ സമ്മാ നിക്കയും ചെയ്തശേഷം കല്പിച്ച തിരിച്ചു എഴുന്നെള്ളി. അനന്ത രം നായാട്ടുകൊണ്ടും ഇവിടത്തെ വിശേഷമായ സൽക്കാരങ്ങളെ തക്കൊണ്ടും അത്യന്തം ഹൃഷ്ടമാനസനായിട്ടു ആ രാജക മാരൻ തിരിച്ചുപോയി. ഇംഗ്ലണ്ടിലെ രാജവംശത്തിൽ ജാ തന്മാരായ രാജാക്കന്മാർ ആരും തന്നെ അതിലം ofo രാജ്യത്തിൽ വന്നിട്ടില്ലാ.
അതിൽ പിന്നെ മകരമാസത്തിൽ ഗംഗാസ്നാനത്തെ ഉദ്ദേശിച്ച മഹാരാജാവു ദിവാൻ മുതലായ ഉദ്യോഗസ്ഥന്മാ രോടുകൂടെ വടക്കൻ വഴിയായി കാശി, കൽക്കട്ടാ മുതലായ സ്ഥലങ്ങളിൽ എഴുന്നെള്ളി, ഗംഗാസ്നാനാനന്തരം ഗയയിൽ എഴുന്നെള്ളി വിഷ്ണുപാദത്തിൽ പിതൃപ്രീതി വരുത്തിയശേ ഷം കൽക്കട്ടായിൽ എഴുന്നെള്ളി വൈസറായി അവർകളെ കണ്ടു. മഹാരാജാവുമായുള്ള സംഭാഷണത്താൽ അദ്ദേഹ ത്തിനു തൃപ്തിയുണ്ടായി. അതുവഴി ഉത്തര ഇൻഡ്യയിൽ ആഗ്രാ ഡൽഹി മുതലായ പല വിശേഷ സ്ഥലങ്ങളെയും സന്ദർശിച്ചു മീനമാസത്തിൽ തിർയ്യെ എഴുന്നെള്ളി, നാം