താൾ:തിരുവിതാംകൂർചരിത്രം.pdf/239

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(Pag) വർഷം ജൂൺ മാസത്തിൽ മിസ്റ്റർ ഹാനിങ്ങ്ടൻ അവധിക്കു പോകയാൽ പകരം അക്ടോബർ മാസംവരെ മദ്രാസ് പ്ര - സിഡൻസിയിലെ വിദ്യാഭ്യാസ ഡയറക്ടറായ മിസ്റ്റർ ഗ്രീഗ് റസിഡൻറ്റ് കാര്യം വിചാരിച്ചിരുന്നു.

അനന്തരം 20-ാമാണ്ട് തുലാമാസത്തിൽ മഹാരാ ജാവ് രാമേശ്വരത്തെ എഴുന്നെള്ളി സേതുസ്നാനം കഴിഞ്ഞ ശേഷം ധനുമാസത്തിൽ സുഖമായി തിരികെ എഴുന്നെള്ളി

ആയാണ്ട് മകരമാസം നടത്തപ്പെട്ട ബി. എ. പരീക്ഷയിൽ ഇവിടുത്തെ ആം മുറരാജാവാ മാർത്താണ്ഡവർമ്മ മഹാ രാജാവു വിജയത്തെ പ്രാപിച്ചു. രം രാജവംശജാതന്മാരായ രാജാക്കന്മാർ ആരും തന്നെ രംവിധമായ ഒരു ബഹുമാന ത്തെ അതിനുമുമ്പിൽ ലഭിച്ചിട്ടില്ലാ. ബാലനായ ആ രാജാ വിൻ്റെ ബുദ്ധി സാമ്യവും വിദ്യാഭ്യാസത്തിലുള്ള അത്യന്താ സക്തിയും അനന്യസാധാരണങ്ങളാകുന്നു, മാതുലനായ മ ഹാ രാജാവിന്റെ സ്നേഹപുരസ്സരമായ പ്രോത്സാഹത്താൽ അവിടുന്നു വിദ്യാഭ്യാസം മതിയാക്കാതെ എം. എ. പരീക്ഷ പഠിച്ചുവരുന്നു. അതിലും താമസിയാതെ വിജയിയായി ഭവിക്കുന്നതിനു സർവശക്തനായിരിക്കുന്ന രംശ്വരൻ സംഗ തിവരുത്തുമാറാകണം.

അടുത്ത കുംഭമാസത്തിൽ ബ്രിട്ടീഷ് രീതി അനുസരിച്ചു ഈ രാജ്യത്തും ജനസംഖ്യ കണക്ക് എടുക്കപ്പെട്ടു.

സംവഷം ജൂലായി മാസത്തിൽ മിസ്റ്റർ ഹാനി ങ്ങ്ടൻ അവധിക്ക് പോയസമയം നവംബർ മാസംവരെ മിസ്റ്റർ ഗ്രില് തന്നെ ആവക ജോലി നോക്കിവന്നിരുന്നു.

കാമാണ്ടു മേടമാസത്തിൽ പൂർവാചാരാനുസാ രേണ കല്പിച്ചു തുലാപുരുഷദാനം നടത്തി.

പൂർവം സംഗ്രഹമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള കൂടാ തെ മലയാള കുഡുംബങ്ങളിലേക്കു അകന്ന കൂറ്റുകാരെ ദ ത്തെടുക്കുന്നതിൽ ഉണ്ടായിരുന്ന അടിയറയെ നിറുത്തൽ