താൾ:തിരുവിതാംകൂർചരിത്രം.pdf/240

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(2221) ചെയ്യുകയും ദേവസ്വം, ബ്രഹ്മസ്വം, മുതലായവകളും പുരാത നമായ നിരക്കിൽ പ്രകാരം സാധാനങ്ങൾ ഏൽപ്പിക്കണമെ ന്നുള്ള അധർമ്മമായ നിർബന്ധത്തിൽനിന്നും വിരുത്തിക്കാ രെ മിക്കവാറും മോചിപ്പിക്കയും അനേകം ക്ഷേത്രങ്ങളിൽ ധ്വജപ്രതിഷ്ഠ കഴിപ്പിക്കയും പലക്ഷേത്രങ്ങളെ ജീർണ്ണോദ്ധാ രണം ചെയ്യിക്കയും അനവധി കുളങ്ങൾ, കിണറുകൾ മുതലായവ നന്നാക്കിക്കയും രംഴവർ, കുറവർ, വേടർ, പുലയർ, മു തലായ ജാതിക്കാരുടെ വിദ്യാഭ്യാസം വകയും നവീനമായി ഏർ പാടുചെയും വ്യവസായവർദ്ധനക്കായി സർക്കാരിൽ നിന്നും കുടികൾക്കു പണം കടംകൊടുക്കുന്നതിനു വ്യവസ്ഥചെ യും കൂടുതലായി അനേകം പള്ളിക്കൂടങ്ങൾ ആശുപത്രികൾ സത്രങ്ങൾ മുതലായവ കെട്ടിക്കയും സിവിൽ പ്രൊസിഡി യൂർകോഡ് മുതലായി അനേകം ചട്ടങ്ങൾ നടപ്പുവരുത്തുക യും അഞ്ചൽ കാർഡ് മുദ്ര മുതലായവയും കാൽരൂപാ അരരൂ പാ മുതലായ നാണയങ്ങളും ഉപയോഗിക്കുന്നതിനു ഏപ്പാ ടുചെയ്യുകയും കടലാസു യന്ത്രശാലയും നെയ്ത്തുയന്ത്രശാലയും സ്ഥാപിക്കയും നൂതനമായി അനേകം പരീക്ഷകൾ ഏർ പ്പെടുത്തുകയും ആവിവണ്ടി നടപ്പുവരുത്തുന്നതിനു വേണ്ട ഏപ്പാടുചെയ്തു വേലതുടങ്ങിക്കയും ചെയ്തിട്ടുള്ള മഹാരാജാ വിന്റെ മഹാമനസ്കൃതയെയും ധമ്മതല്പരതയെയും ശ്വര ഭക്തിയെയും പ്രജാവാത്സല്യത്തെയും പുർണ്ണമായി സാക്ഷീക രിക്കുന്ന ജനങ്ങൾ യാതൊരു പിഡകളും കൂടാതെ ഇഛാ നരോധങ്ങളായ ഓരോ തൊഴിലുകളെ നടത്തിവരുന്നു.

സ്വപ്രജാക്ഷേമ തല്പരനും കരുണാനിധിയും ആയിരിക്കുന്ന തിരുമനസ്സിലെ തിരുവായുസ്സിനെ സർവ്വശക്ത നായിരിക്കുന്ന ജഗദീശ്വരൻ യാവാശ്ചക്യം ദീർഗ്ഘമാക്കി ചെയ്പ്പ മാറാകണം.