താൾ:തിരുവിതാംകൂർചരിത്രം.pdf/27

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊല്ലം പാൽ നാടുവാണിരുന്ന മഹാരാജാവു ശ്രീ പത്മനാഭ ക്ഷേത്രം അഴിച്ചു പണികഴിപ്പിച്ചതു കൂടാതെ എട്ടരയോഗം എന്ന ഒരു സംഘവും ഏപ്പെടുത്തി. ആദ്യകാലത്തു ഇതിലേക്കുള്ള ഉദ്ദേശ്യം ക്ഷേത്രകാന്മാദികളെ വെടിപ്പായി നടത്തിക്കുന്നതിനായിരുന്നു എങ്കിലും ഇത് പിൻ കാലങ്ങളിൽ രം രാജകുഡുംബത്തിലേക്കു അനവധി സങ്കടങ്ങൾക്കു കാരണമായി ഭവിച്ചു എന്നുള്ളതു മേലുള്ള കഥകളാൽ ബോധ്യപ്പെടുന്നതാണ്.

എട്ടരയോഗം എന്നാൽ ഓരോയോഗം വീതമുള്ള ആറു പോറ്റിമാരും ഒരു സ്വാമിയാരും അരയോഗം വിതമുള്ള ശ്രീകായ്യത്തു പോറ്റിയും, കണ്ണാത്തകാപ്പും മഹാരാജാവും കൂടിയുള്ള ഒരു സമാജം എന്നാകുന്നു. ആറു പോറ്റിമാർ എന്നതു (C) കുവക്കംപോറ്റി (2) വഞ്ചിയൂർ അതിയറിപ്പോറ്റി (1) കൊല്ലൂർ അത്തിയപ്പോറ്റി (2) മുട്ടവിളപോറ്റി നെയ്യശേരിപോറ്റി ഇവരാകുന്നു.

രം യോഗനിബന്ധനപ്രകാരം ദേവസ്വം വക വസ്തുക്കളും അവയുടെ കാഴ്ചവിചാരവും രം പോറ്റിമാരുടേയും മാറ്റം അധിനമായി ഭവിക്കയാലും മഹാരാജാക്കന്മാർ സ്വകായങ്ങളിൽ തീരെ പ്രവേശിക്കാതെ തിരുവനന്തപുര ത്തിൽ നിന്നും 20. മയിൽ അകലെയായ തിരുവിതാംകോടു എന്നസ്ഥലത്തു താമസിക്കയാലും മഹാരാജാവു എന്നൊരാൾ ഉണ്ടെന്നുള്ള വിചാരംപോലും ഇല്ലാതെ അവർ ബോധിച്ചതുപോലെ രാരോ പ്രവത്തിക്കാൻ ആരംഭിച്ചു.

അവർ പ്രഥമഃ ദേവസ്വം വസ്തുക്കളെ എല്ലാം എട്ടു ഭാഗമായി ഭാഗിച്ചു അവയിൽ ഓരോന്നിനും മേൽ അധി

ക്ഷേത്രാധികാരികളോടു ചോദിച്ചറിഞ്ഞു.