ആ ആപത്തിൽ നിന്നും രക്ഷിക്കപ്പെട്ടു. അനന്തരം ഇളയ രാജാവിനായി പുത്തൻകോട്ടയിൽ കെട്ടിപ്പെട്ടിരുന്ന കൊട്ടാരത്തിൽ ചെന്നു താമസിച്ചതല്ലാതെ തന്റെ ശാന്തസ്വഭാവം ഹേതുവാൽ മഹാരാജാവ് അവരോടു രം കൃത്യത്തെ പറ്റി ചോദിക്കപോലും ചെയ്തില്ലാ. പിന്നീടു ഒരു ദിവസം അവർ എല്ലാവരും ഒന്നായിചേർന്നു കൊട്ടാരത്തിൽ ചെന്നു മുഖം കാണിച്ചു മഹാരാജാവിനോടു തങ്ങൾ തീവെപ്പ് സംഗതിയെപ്പറ്റി നാം അറിഞ്ഞിട്ടില്ലെന്നും അതു ദൈവീകമായ ഒരു സംഭവമാണെന്നും മറ്റും അറിയിച്ചതിനെ അവിടുന്നും വിശ്വസിച്ചതു തിരുമനസ്സിലെ മനോനൈർമ്മല്യത്തെ ദൃഷ്ാന്തികരിക്കുന്നു.
ഈ ക്രൂരകൃത്യം കൊണ്ടു തങ്ങളുടെ അഭീഷ്ടം സാധി ക്കായാൽ മതിലകത്തുനിന്നും ദിവസേന അമൃത്തിനുകൊണ്ടുപോകുന്ന നിവേദനത്തിൽ പോറ്റിയെ സ്വാധീനപ്പെടുത്തി അവർ ഒരു ദിവസം വിഷം ചേർപ്പിച്ചു കൊടുത്തയച്ചു. ഈ വിഷമിശ്രിത ഭക്ഷണമൂലം രോഗമുണ്ടായി അവിടുന്നു -ൽ ചരമഗതിയെപ്രാപിച്ചു.
ആ സമയം രാജ്യാവകാശികളായി ഉമയമ്മറാണി എ ന്നൊരു സ്ത്രീയും അവർ പ്രസവിച്ചതായി പ്രായം തികയാത്തതിൽ ആറു പുരുഷസന്തതികളും മാത്രമെ ഉണ്ടായിരു
അനന്തരം രാജ്യഭാരം വഹിക്കുന്നതിനു മുൻപ്രസ്താപിച്ച
പ്രകാരം പ്രാപ്തിയായ പുരുഷന്മാർ ആരുമില്ലാത്തതിനാൽ
ഉമയമ്മറാണി എന്ന രാജസ്ത്രീതന്നെ തൽക്കാലം രാജ്യം ഭരിച്ചുതുടങ്ങി. എട്ടുവീട്ടിൽ പിള്ളമാർ മുതലായവർ