താൾ:തിരുവിതാംകൂർചരിത്രം.pdf/36

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൩) കല്യാണസമയങ്ങളിൽ സ്ത്രീ പുരുഷന്മാർ തലയും മറച്ചൊന്നിച്ചു വർത്തുളാകാരമായിരുന്നു ഒരു പാത്രത്തിൽ ഉണ്ണണം.

(൪) സ്ത്രീകൾ തറ്റുടുക്കരുത്.

(൫) ശിഖയെടുത്താൽ കുഞ്ഞുങ്ങൾ ശിരസ്സിൽ ഒരു ഏലസ്സ് കെട്ടണം.

(൬) സ്ത്രീകൾ മുഖം, കൈ, മുതലായസ്ഥലങ്ങളിൽ പച്ചകുത്തണമെന്നും മറ്റുമാകുന്നു.

ഉമയമ്മറാണി ൦രം ആക്രമണത്തിൽ നിന്നും സ്വരാജ്യത്തെ രക്ഷിക്കുന്നതിന് കോലത്തുനാട്ടു വംശക്കാരനും തന്റെ ബന്ധുവുമായ കേരളവർമ്മരാജാവിനെ കോട്ടയത്തുനിന്നും വരുത്തി.

ഇദ്ദേഹം ഒരു നല്ലയോദ്ധാവും ആയുധാഭ്യാസിയും ആയിരുന്നതിനാൽ വന്ന ഉടൻ ഏതാനും ആളുകളെ ശേഖരിച്ചു ആദ്യം ൮൫൮-ൽ മുകിലനെ മണക്കാട്ടു വച്ചു എതൃത്തു. അവന്റെ പട്ടാളം പലസ്ഥലത്തുമായിരുന്നതിനാൽ അവൻ പരാജിതനായി മാടിത്തുടങ്ങി. രാജാവു പിന്തുടർന്നു. വഴിക്കു വന്നു ചേർന്ന സേനകളോടും കൂടെ അവൻ തിരുവട്ടാറ്റുവച്ചു കേരളവർമ്മ രാജാവിനെ എതൃത്തു എങ്കിലും സ്ഥലത്തിന്റെ അസൗകര്യത്താൽ അവന്നു പരാജയം ഉണ്ടായി എന്നു മാത്രമല്ലാ കടന്തകൊട്ടിയും കവണെറികൊണ്ടും അവൻ മരിച്ചു. രാജാവിനു ഈ യുദ്ധത്തിൽ വച്ചു ൩൦൦- കുതിരകളും അത്രയും ആളുകളും പല ആയുധങ്ങളും കിട്ടി. അദ്ദേഹം തിരുവനന്തപുരത്തു വന്നു ഇവയെകൊണ്ടു ഒരു അശ്വസൈന്യവും ൨- പദാതി സൈന്യവും ഏർപ്പെടുത്തി. പുത്തൻകോട്ട കൊട്ടാരം പൊളിപ്പിച്ചു