താൾ:തിരുവിതാംകൂർചരിത്രം.pdf/57

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രിക്കയാലും ഇവിടെനിന്നും സമ്മാനങ്ങൾ കൊടുക്കയാലും അവർ പടിഞ്ഞാറോട്ടു വരാതെ തിരിച്ചുപോയി. അനന്തരം ആരുവാമെഴിയിൽ വെണ്ടരക്ഷകൾ ചെയ്തു വച്ച ദളവാ തിരുവനന്തപുരത്തു വന്നുകൂടുമ്പോൾ ഡിലനായുമായി കായംകുളത്ത് പൊകുന്നതിനു ആജ്ഞാപിക്കപ്പെട്ടു. അവർ അവിടെ ചെന്നു യുദ്ധം ആരംഭിച്ചു. കായംകുളവുമായി അനെകംയുദ്ധം ഉണ്ടായി എന്നുവരികിലും ഇരുകക്ഷികൾക്കും ജയാപജയം ഉണ്ടായില്ലാ. ഇതിൽ കായംകുളത്തുകാൎക്കു ലന്തക്കാരുടെ സഹായം നല്ലപൊലെ ഉണ്ടായിരുന്നു.

൯൧൬-ൽ തിരുവിതാംകോട്ടുസൈന്യം കായംകുളം മന്ത്രിയായ അച്യുതവാരരാൽ സൂക്ഷിക്കപ്പെട്ടിരുന്ന കൊല്ലത്തുള്ള ഒരു ലകകോട്ടയെ ആക്രമിച്ചു. അതിൽ തിരുവിതാംകൂർ സൈന്യം തോറ്റുപോയി. പിന്നെയും യുദ്ധം നടന്നു കൊണ്ടിരുന്നു.

൯൧൭-ൽ കായംകുളത്തുകാരും ലന്തക്കാരും കൂടി കിളിമാനൂർ കോട്ടയെ സ്വാധീനപ്പെടുത്തി. ഇത് അറിഞ്ഞു ശുചീന്ദ്രത്ത് എഴുന്നള്ളിയിരുന്ന മഹാരാജാവ് സ്ഥലത്ത് എത്തി മഹാരാജാവും, യുവരാജാവും രാമയ്യൻ ദളവായും, ഡിലനായും കൂടി ഏകകാലത്തിൽ ആ കോട്ടയെ രോധിച്ചു ൬൪- ദിവസം കഴിയുന്നതുവരെ ശത്രുക്കൾ ജയിക്കപ്പെട്ടില്ലാ. അനന്തരം അവർ പരാജിതരായി ഓടിക്കളഞ്ഞു. കോട്ട മഹാരാജാവിനു സ്വാധീനമായി. അതിന്റെ ശേഷം തിരുവിതാംകൂർ സൈന്യം കായംകുളത്തെ ആക്രമിച്ചു. സ്വല്പം കഴിഞ്ഞുകൂടുമ്പോൾ ൯൧൭-ൽ ആ രാജാവ് സമാധാനത്തിനു അപേക്ഷിച്ചു. ൟ ഉടമ്പടിയിലെ നിബന്ധനകൾ

i കായംകുളം രാജ്യത്തിൽ അനേകം ഭാഗം തിരുവിതാംകോട്ടേക്കു വിട്ടുകൊടുക്കണമെന്നും,