താൾ:തിരുവിതാംകൂർചരിത്രം.pdf/9

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

9 വളരെ ഉപകാരമായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു ൧൦൬൭-ാമാണ്ടു കക്ക഻ടകമാസം ൧-ാം നു രാജാരാജവമ്മ഻ കൊച്ചുകോയിതമ്പുരാൻ കോട്ടകം നാമ്മ഻സ്കൂൾ ൨-ാം വാദ്ധ്യാർ എസ് സുബ്രമണ്യൻ എഴുതിതയാറാക്കീട്ടുള്ള തിരുവിതാംകൂർ ചരിത്രം ഞാൻമിക്കവാറും പരിശോധിച്ചു. മുഖ്യമായി ഇദ്ദേഹം ശംകുണ്ണിമേനോൻ പേഷ്കാർ അവർകളുടെ ചരിത്രത്തെ പിൻതുടന്നിട്ടുണ്ടെങ്കിലും അതിലില്ലാത്ത നൂതനമായ അനകം കായ്യ഻ങ്ങൾ തമിഴ് ഗ്രന്ഥങ്ങളും അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടുകളും മറ്റും പരിശോധിച്ചു എഎടുത്തെഴുതിയിരിക്കുന്നു. ഇപ്രകാരമുള്ള പ്രമാണങ്ങളെ അവിടവിടെ കുറിക്കുന്നതു നന്നായിരിക്കുമെന്നു ഞാൻ സൂചിപ്പിച്ചതിനെ അദ്ദേവും സമ്മതിച്ചിട്ടുണ്ടു. ഇതു പുസ്തകത്തിനു പ്രാമാണ്യത കൊടുക്കുന്നതാണ്. എഴുതിട്ടുള്ളടത്തോളം, സംഗതികൾ അനാവശ്യമായി വണ്ണി഻ക്കാതെ, ചുരുക്കമായും, സാരാംശങ്ങൾ ഒട്ടും വിടാതെയും ലളിതമായും ശുദ്ധമായും ഭാഷയിൽ ഇദ്ദേഹം ൟ ചരിത്രം ഉണ്ടാക്കിട്ടുള്ളതു അദ്ദേഹത്തിന്റെ പ്രയത്നശീലത്തേയും സാമത്ഥ്യ഻ത്തേയും കാണിക്കുന്നു. ൟ വേല എത്രയും ശ്ലാഘനീയമായുള്ളതാകയാൽ സ്വഭാഷാഭിവൃദ്ധി തല്പരന്മാരായവരെല്ലാം സുബ്രഹ്മണ്യനെ അഭിനന്ദിക്കയും ഉത്സാഹിപ്പിക്കയും ചെയ്യാനുള്ളതാണ്. ൧൦൬൭-മീനം-൧൬ തിരുവനന്തപുരം ആറ്റുകാൽ ഗോവിന്ദപ്പിള്ള


I have carefully gone throught the whole of the Malayalam History of Travancore compiled by S. Soobramonia Iyer. This work if printed will be of immense use to all. Its special excellence seems