താൾ:തിരുവിതാംകൂർചരിത്രം.pdf/95

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഡിലനായുടെ മരണാനന്തരം നല്ലവണ്ണം അഭ്യാസം ഇല്ലാത്ത തന്റെ സൈന്യത്തെ വേണ്ടും പ്രകാരം യുദ്ധക്രമങ്ങൾ അഭ്യസിപ്പിക്കുന്നതിനായി നാലു യൂറോപ്യൻ ഉദ്യോഗ സ്ഥന്മാരെയും പന്ത്രണ്ടു ചെറിയ ഉദ്യോഗസ്ഥന്മാരെയും അയച്ചുതരണമെന്നു മഹാരാജാവ് മദ്രാസ് ഗവന്മേന്റിൽ അപേക്ഷിച്ചു. അതിനു മറുപടിയായി സമർത്ഥനും രാജ്യതന്ത്രനിപുണനും ആയ സർ ആർച്ചിബാൾഡ് ക്യാംബൽ ഇപ്രകാരം എഴുതി അയച്ചു. "ബഹുമാനപ്പെട്ട കമ്പനിക്കാരുടെ ഉദ്യോഗസ്ഥന്മാർ ധീരന്മാരും ഗുണവാന്മാരും തങ്ങളുടെ പ്രവൃത്തികളെ ശ്രദ്ധയോടും സാമർത്ഥ്യത്തോടും കൂടി ചെയ്യുന്നവരും ആകുന്നു. എന്നാൽ ആ ഉദ്യോഗസ്ഥന്മാരെ കമ്പനിക്കാരുടെ വകയായുള്ള സൈന്യത്തിനല്ലാതെ മറ്റൊരു സൈന്യത്തിനു നായകന്മാരാക്കി അയക്കുന്നതു ഇപ്പോൾ ഏർപ്പെടുത്തിട്ടുള്ള ചട്ടത്തിനു വിരുദ്ധമായിരിക്കുന്നു. മറിച്ചു ചെയ്യുന്നതിൽ വച്ചു വളരെ തരക്കേടുകൾ സംഭവിച്ചിട്ടുണ്ടു. അതിനാൽ നിങ്ങളുടെ അപേക്ഷയെ സാധിക്കാത്തതിൽ വച്ചു നിങ്ങൾക്കു അപ്രീതി ജനിക്കയില്ലെന്നു ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ രാജ്യത്തിൽ സുൽത്താന്റെ അപ്രതീക്ഷിതമായ ആക്രമത്തെ നിരോധിക്കുന്നതിനു ബഹുമാനപ്പെട്ട കമ്പനിക്കാരുടെ വകയായിട്ടുള്ളതിൽ ഒന്നോ രണ്ടോ അല്ലെങ്കിൽ മുന്നൊ പട്ടാളങ്ങൾ തന്നെയും ഉപയോഗപ്പെടത്തക്കവണ്ണം ഏതെങ്കിലും ഒരു മാർഗ്ഗം പറഞ്ഞാൽ അതിനെ ഞാൻ ഉടൻ തന്നെ ആലോചിച്ചു കഴിയുമെങ്കിൽ ഞങ്ങളുടെ ചട്ടങ്ങളെ ലംഘിക്കാതെ നിങ്ങളുടെ രാജ്യത്തിനു നിർബാധത ഉണ്ടാകത്തക്ക വണ്ണം ഒരു എർപ്പാടുചെയ്യാം”.

ഗവർണ്ണരുടെ രം എഴുത്തിന്റെ താല്പര്യവും അതിനാലുള്ള ഭവിഷ്യത്തും മഹാരാജാവിനു നല്ലപോലെ മനസ്സി ലായിരുന്നു എങ്കിലും കമ്പനിവക രണ്ടു പട്ടാളങ്ങളെ സ്വ