ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്



തുപ്പൽകോളാമ്പി




പുരാണവേദപ്പൊരുളായ് വിളങ്ങിടും
പുരാദിദാരങ്ങളെ വീണുകൂപ്പി ഞാൻ
പുരാതനന്മാരിലുദിച്ച ഭക്തിയാൽ
പുരാണവൃത്തം പറയുന്നു കേൾക്കുവിൻ.       1

ഒരുനാളൊരു വീട്ടിനുള്ളിൽ വെച്ചി-
ട്ടൊരു ഭർത്താവൊരു ഭാര്യയോടു ഗൂഢം
പരിചോടു പറഞ്ഞൊരിച്ചരിത്രം
പറയാം ഞാനിഹ പദ്യരീതിയാക്കി       2

ഭർത്താവോടൊരുമിച്ചു ഭാൎയ്യ പതിവിൻ-
  വണ്ണം മുറുക്കിപ്പരം
ചിത്താമോദമിയന്നുടൻ വെടി പറ-
  ഞ്ഞുംകൊണ്ടിരിക്കും വിധൌ
"വൃത്താന്തം പലതും ധരിച്ചൊരു ഭവാ-
  നേതെങ്കിലും നിദ്ര വ-
ന്നെത്താറാകുവതിന്നു മുമ്പു കഥ ചൊൽ-
  കെ"ന്നായി കഞ്ജാക്ഷിയാൾ.       3

"കഥയില്ല നമുക്കു, പിന്നെയെന്തോ
കഥ ചൊല്ലുന്നതു കാതരാക്ഷിയാളേ!
കഥമപ്യഥവാ ഭവൽപ്രിയാൎത്ഥം
കഥനം ചെയ്യുവനൊന്നു കേൾക്ക കാന്തേ!       4

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/1&oldid=174743" എന്ന താളിൽനിന്ന് ശേഖരിച്ചത്