ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിയായ്പറയുന്നതെന്തിനീ ഞാ-
   നതിസൗന്ദര്യജയക്കൊടിപ്പതാകേ!
മതിയിന്നു കലാപമെന്നു കൊച്ചി-
   ക്ഷിതിപൻ സന്ധികഴിച്ചുപിന്തിരിച്ചു.        40

ഊക്കേറിടും കൈമിടുക്കൊക്കെയുമിഹ വിഫല-
   പ്പെട്ടമൂലം വടക്കന്മാർക്കേതും
തൃപ്തിയായീലുടലിനു മുറിവേൽ-
   ക്കാതെ പോകേണ്ടിവന്നു;
കേൾക്കേണം കേഴനേത്രേ! വിരുതുടയ
   കിളിക്കോട്ടു വീട്ടിൽ പണിക്ക-
ന്മാർക്കേറ്റം കോടിലിംഗക്ഷിതിപതിയുചിത-
   സ്ഥാനമാനങ്ങൾ നല്കി.        41

മതി മതി! തിരുവഞ്ചിക്കുള-
   മതിൽ മതിചൂഡന്റെ മുമ്പിലരചനുടെ
പ്രതിനിധിപദവുംകൂടി
   ക്ഷിതിപതി കല്പിച്ചു നല്കിയെന്നേക്കും.        42

കാലനെക്കാട്ടുവാൻ വൈരി
   കാലേ വീശിയ വെണ്മഴു
മേലേൽക്കാതാക്കിയതിനു
   കൂലി നൽകേണ്ടതല്ലയോ?        43

ഇത്ഥം കാളീപ്രസാദംവഴി ബഹുബലമേ-
   റുന്ന ശത്രുക്ഷിതീശൻ
യുദ്ധം ചെയ്തിട്ടുമൊട്ടെങ്കിലുമൊരപജയം
   വന്നുകൂടാതെതന്നെ
വൃത്യാ തന്നുള്ളിലോർക്കുംവിധമൊരുപശമം
   താൻ വരുത്തി സ്വധർമ്മം
വ്യത്യാസംവിട്ടു രക്ഷിച്ചിതു കൊടിയ മഹാൻ
   കോടിലിംഗാധിനാഥൻ.        44

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/11&oldid=209743" എന്ന താളിൽനിന്ന് ശേഖരിച്ചത്