ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷാമം നാട്ടിലൊരേടമില്ലൊരു പദാ-
   ർത്ഥത്തിന്നുമെന്നല്ലതി-
ക്ഷേമംതാൻ പ്രജകൾക്കശേഷമതിമോ-
   ഹോല്ലേഖമില്ലായ്കയാൽ;
ഈ മട്ടിൽ ക്ഷിതികാത്തു, കാത്തു സതതം
   വർണ്ണാശ്രമാചാരവും,
സാമർത്ഥ്യം ജനരഞ്ജനയ്ക്കുമധികം
   കാണിച്ചു മന്നോർവരൻ.        45

തൻകീഴായൊരിടപ്രഭുപ്പദവിയിൽ -
   പ്പാർക്കും കിളിക്കോട്ടുകാർ
കെങ്കേമത്വമൊടാനൃപന്നു സകല-
   ത്തിന്നും സഹായിക്കയാൽ
മങ്കേ! കേളൊരു ഭാരമില്ല ധരണീ-
   ഭാരത്തിനും കേവലം
സങ്കേതസ്ഥലമായി വാണു സുഖസ-
   മ്പത്തിന്നു പൃത്ഥീശ്വരൻ.        46

ഏവം നമ്മുടെ കോടിലിംഗനൃപതി-
   ക്കെന്നും സഹായിച്ചുതാൻ
മേവും വൈഭവമേറെയേറിന പണിക്ക-
   ന്മാർക്കു നാലാൾക്കുമേ
ഭാവം ചേർന്നനുജത്തിയായൊരുവളേ
   സന്താനവല്ലീനില
യ്ക്കീ വംശപ്പിരിവിങ്കലുള്ളു; വളരെ
   സ്നേഹിച്ചിരിന്നാരവർ.        47
 
ഇസ്സാധുപ്പെണ്ണിനെക്കൊണ്ടവരൊരുപണിയും
   താനെടുപ്പിക്കയില്ലാ,
ദുസ്സാമർത്ഥ്യങ്ങൾ കാണിക്കിലുമതികടുവാം-
   മട്ടു ശിക്ഷിക്കയില്ല,

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/12&oldid=209744" എന്ന താളിൽനിന്ന് ശേഖരിച്ചത്