നൽസാമൎത്ഥ്യം ജനിക്കുമ്പടി വലിയ പഠി-
പ്പൊന്നുമുണ്ടാക്കിയില്ലാ,
വൽസാവാൽസല്യമിമ്മാതിരി വിഫലഫല-
പ്രായമായ്ത്തീർന്നിതെല്ലാം. 48
കണ്ടാലുണ്ടകാഴയവൾക്കു ജനനാൽ -
തന്നേ, വിശേഷിച്ചുതാ-
നുണ്ടാക്കീ ഹിതമുള്ള ഭുഷണഗണ-
ശ്രീമോടിയിൽ ധാടിയും,
കൊണ്ടാടി സ്മരദേവനേകി രസമൊ-
ത്തായൗവനപ്രൗഢിയും ,
കണ്ടാലേവനുമൊന്നുതോന്നു;മതുമ-
ട്ടായ്ത്തീർന്നിതാത്തന്ന്വിയും. 49
കാർകൊണ്ടൽക്കെതൃകൂന്തൽ ചാച്ചൊരുപുറം
വെട്ടിച്ചെരിച്ചിട്ടതും
കൂർകൊണ്ടാസ്‌മിതമുത്തു ചേർത്തൊരു കട-
ക്കണ്ണിട്ടു നീട്ടുന്നതും ,
പേർകൊത്തിച്ചൊരു കൊച്ചുകാതില കവിൾ-
ത്തട്ടിന്മേൽ മുട്ടുന്നതും ,
പോർകൊങ്കക്കുടവും നിനയ്‌ക്കിലവളെ -
ക്കാമിക്കുമേ കാമനും. 50
അവളെയൊരു ദിനത്തിൽ കണ്ടു കാമംകടന്നി-
ട്ടവനിസുരനൊരുത്തൻ ചെന്നു സംബന്ധമായി;
അവനെയുമവരിഷ്‌ടംപോലെ പൂജിച്ചുപോന്നാ:-
രവളുമവനുമായിക്കൂടിയാടിസ്സുഖിച്ചു. 51
പെണ്ണുങ്ങൾക്കു വിരിഞ്ചകൽപ്പിതമടു-
ത്താണുങ്ങൾ കൂത്താടിയാൽ
കണ്ണും പുഞ്ചിരിയും മുഖസ്തുതിയുമാ-
ണല്ലോ മയക്കീടുവാൻ;
താൾ:തുപ്പൽകോളാമ്പി.djvu/13
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല