ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാട്ടിൽ പ്രാധാന്യമേറും വലിയവർ നിലകൈ-
   വിട്ടു ദുഷ്കർമ്മമല്പം
ക്കാട്ടിപ്പോയാൽ പ്പരക്കെജ്ജനമതനുസരി-
   ച്ചാനടയ്ക്കും നടക്കും  ;
പാട്ടിൽപാകത്തിൽനിൽക്കും മമ സചിവരിതി-
   ന്മട്ടു ദുർന്നീതി കാട്ടി-
ക്കൂട്ടിപ്പോരുമ്പോൾ മിണ്ടാതവനമരുകിലീ
   നല്ല രാജ്യം നശിയ്ക്കും.        81

അതിനാലതിയോഗ്യരെന്നു നാട്ടിൽ
ശ്രുതിനേടുന്നിവരെപ്പിടിച്ചിതിങ്കൽ
മതിയായൊരു ശിക്ഷചെയ്തുവിട്ടേ
മതിയാവൂ മമ നീതി നീളെ നില്പാൻ.        82

ശർമ്മം നാട്ടിൽ നടത്തുവാനിതി നിന-
   ച്ചാബ്രഹ്മഹത്യാക്കടും -
കർമ്മക്കാരെ വരുത്തി നിർത്തി വിവരം
   ചോദിച്ചറിഞ്ഞാ നൃപൻ
ധർമ്മം നോക്കിയതിക്രമത്തിനുടനേ
   ശിക്ഷിച്ചു; നീതിക്കെഴും
മർമ്മം കണ്ടവരാമവർക്കുമതഹോ !
   സന്തോഷമായ്ത്തീർന്നുതേ.        83

'ഇതെന്തൊരത്യത്‌‌ഭുത'മെന്നു ചോദി-
പ്പതെന്തെടോ വിസ്മിതസസ്മിതാസ്യേ
അധിസ്വധർമ്മം നരനാഥമൗലി
വിധിച്ചതെന്തോന്നുമുരച്ചിടാം ഞാൻ.        84

'കാര്യം ഞാനറിയും , നയക്രമമറി-
   ഞ്ഞാലും കടുക്രോധമാ-
ന്നാർര്യന്മാരക്കുമകപ്പെടാമപകടം ,
   ദൃഷ്ടാന്തമായ് നിങ്ങളും.;
വീര്യം കൂടിയ നിങ്ങളെക്കഠിനമി-
   ത്തെറ്റിന്നു ശിക്ഷിക്കുകിൽ

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/20&oldid=173376" എന്ന താളിൽനിന്ന് ശേഖരിച്ചത്