ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാര്യം ദുഘടമായിതെന്റെ പദവി-
ക്കെന്നും നിനയ്ക്കുന്നു ഞാൻ.        85

എന്നാലും നാട്ടുകാർക്കീനയനവടി മേൽ
നല്ല പാഠം കൊടുപ്പാ-
നെന്നാവാലേ വിശേഷിച്ചൊരുവിധി പറ-
യിക്കുന്നിതാ രാജധർമ്മം;
ഒന്നാണീ നാട്ടകത്തക്രമമുടയ കിളി-
ക്കോട്ടിലിത്താവഴിക്കാർ
നിന്നാൽ നന്നല്ല; മേലാലവരുടെ തലവീ-
ശീടുമീ രാജഖഡ്ഗം .       86

നമുക്കനേകം ഗുണമേകിയോരു
സമർത്ഥരാം നിങ്ങളിലോർമ്മനില്പാൻ
ക്രമത്തിൽ മറ്റേത്തറവാട്ടുകാർക്കു
സമസ്തമാനങ്ങളുമാക്കിടുന്നേൻ.        87

ഇതിവിധിയരുൾചെയ്താ മന്നവൻ നീക്കിയാത്മ-
പ്രതിനിധിനിലവെയ്പിച്ചാക്കിളിക്കോട്ടുകാരെ;
ക്ഷിതിപതിയുടെ ശാസ്യം സാദരം സ്വീകരിച്ച-
രതിമതികൾ കുടുംബത്തോടുമാ നാലുപേരും.        88

കെട്ടും പെട്ടിയുമുള്ള കൈമുതൽകളും
മറ്റും ചുമപ്പിച്ചുകൊ-
ണ്ടൊട്ടും താമസിയാതെ രാജവിധിപോ-
ലത്താവഴിക്കാരുടൻ
നട്ടുച്ചക്കവിടുന്നു പോന്നുടനിള-
ങ്കുന്നപുഴെച്ചെന്നിരു-
ന്നിട്ടും തുഷ്ടിപെടാഞ്ഞണഞ്ഞു വഴിയെ
പോയ് ചേർത്തലപ്പാർത്തലം.        89

ഇത്ഥം നാടുകടത്തിവിട്ടിതു കൊടു-
ങ്ങല്ലൂരിളാനായകൻ
യുദ്ധത്തിൽ ബഹുവീര്യശാലികൾ കിളി-
ക്കോട്ടുള്ള നാലാളെയും  ;

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/21&oldid=173377" എന്ന താളിൽനിന്ന് ശേഖരിച്ചത്