ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇത്തത്വം നിജചാരർ ചൊല്ലിയറിവായ് -
   ക്കൊച്ചിക്കധീശൻനമു
ക്കിതതർക്കം ഗുണമെന്നുറച്ചവർകളെ.
   പ്പാട്ടിൽപ്പെടുത്തീടിനാൻ.        90

പുലാമ്പള്ളിവീട്ടിൽ കുറുപ്പിന്റെ വംശം
നിലച്ചെന്നു കണ്ടാക്കുലസ്വത്തശേഷം
ബലംകൂടിയോരീക്കിളിക്കോട്ടുകാർക്കായ്
സലക്ഷ്യം സമർപ്പിച്ചു കൊച്ചീക്ഷിതീശൻ.        91

ഏവം നമ്മുടെ നാട്ടുകാരിലിവരെ -
    കൂട്ടിപ്പിടിച്ചിട്ടതെൻ-
കൈവർക്കത്തിലൊരെണ്ണമെന്നു കരുതി
    കൊച്ചിക്ഷമാവാസവൻ;
ഈവണ്ണം പരപക്ഷമേറിയവരാ-
    ണെന്നാലുമീ വീരർ മുൻ-
ഭാവം വിട്ടുകളിച്ചില്ലിഹ കൊടു
   ങ്ങല്ലൂർജനത്തോടഹോ!        92

എന്നോടെന്താണു ചോദിച്ചതു-- 'മറുനൃപതി-
    ക്കീഴിൽ നിൽക്കുമ്പോഴേൽക്കി'-
ല്ലെന്നോ മുൻകോടിലിംഗപ്പടയൊടിവരീത-
    ന്നെന്തിഹ ന്യായമെന്നോ
നന്നോർത്താൽ നിന്റെ ചോദ്യം നയമുടയ നത-
    ഭ്രൂമണേ ! കൊച്ചിവാഴും
മന്നോർനാഥന്റെ കീഴായളവിലിവർ കരാ-
    റാദ്യമേ ചെയ്തുവെച്ചൂട        93

എന്നോ പണ്ടെക്കുപണ്ടേ കൊടിയ ഗുണമെഴും
    കോടിലിംഗേശ്വരൻ കീഴ്-
നിന്നോരാണിജ്ജനം, കേവലമതു പടയിൽ -
    ക്കണ്ടിരിക്കാം ഭവാനും

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/22&oldid=173378" എന്ന താളിൽനിന്ന് ശേഖരിച്ചത്