ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുടത്തേക്കാൾ കൂറ്റൻ കുടവയറിലാ-
വാൾ മുഴുവനും
കടത്തേണ്ടും ഭാഷയ്ക്കുടനെയൊരു നീ-
ട്ടേകിയരചൻ.        31

തുളുമ്പിടും കുമ്പയിൽ വാൾ കടത്തി-
പ്പിളർന്നു മേനോനുടെ ജീവസൂത്രം
കളഞ്ഞു ഭൂപൻ കുടർമാല ചാടി-
ച്ചിളക്കി വൈരിപ്പട കണ്ടതെല്ലാം.        32

ഇക്കർമ്മാരംഭകാലം നൃപനുടെ തിരുമെയ്
കാത്തുനിൽക്കും പണിക്ക-
ച്ചെക്കന്മാരാരാർത്തടുക്കുന്നരിഭടരെയരി-
ഞ്ഞീടിനാർ നാലുപാടും
തൃക്കൺപാർക്കുന്നനേരം നരവരനു പുറ-
ത്തേക്കു പോണെന്നു തോന്നി-
ച്ചൊക്കും ഭദ്രാഭടന്മാരുടയ നെടിയൊരാ-
വേശമേശുംപ്രകാരം.        33

മുറവിളിയൊടു ചിന്നിപ്പാഞ്ഞിടും
കൂട്ടരോടായ് -
പ്പറിവിനവിടെയെന്തെന്തെന്നു കൊ-
ച്ചിയ്ക്കധീശൻ
അരിവരരെയൊരേടം കൊന്നൊടു-
ക്കുമ്പോൾ ഞെട്ടി-
ത്തിരിവതിനിടയായിത്തീർന്നിതീ-
വാർത്തമൂലം .        34

മാന്യേ! മന്ത്രി മരിപ്പതും മറുനൃപൻ
മാനം നടിയ്ക്കുന്നതും
സൈന്യേ മാറ്റലരക്രമങ്ങളധികം
കാട്ടുന്നതും കണ്ടുടൻ

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/9&oldid=173387" എന്ന താളിൽനിന്ന് ശേഖരിച്ചത്