അക്റമുൽ മുകർറമായ ത്വാഹാ മഊനത്തേ
അഹദവായെനിക്കിതിൽ യേകണം പെരുത്തേ
ഫെരിയ ഫേർ അബൂബക്കർ സ്വിദ്ദീഖിലും റളിയല്ലാഹ്
ഫൊലിവരേ ഉദക്കവും താ യൻദനിൽ യാ അല്ലാഹ്
അരശറാം ഫാറൂഖ് ഉമർ വലിയ്യിലും റളിയല്ലാഹ്
ആറ്റലേ കടാക്ഷവും ഈ നള്മിതിൽ യേകല്ലാഹ്
ഫിരിശരാം ഉസ്മാനുബ്നു അഫ്ഫാനിലും റളിയല്ലാഹ്
ഫ്റിയരേ ഉദക്കവും ഇമ്മാലയിൽ യേകല്ലാഹ്
കരുത്തരാം ഇമാം അലി ഫുലിയിലും റളിയല്ലാഹ്
കരുണരേ ഫൊരുത്തവും ഇക്കോർവയിൽ യേകല്ലാഹ്
അല്ലാഹ് തന്റെ അമ്പിനാലേ ആദരിത്ത് അമയ്ത്തേ
ഖാതിം അന്നബിന്റെ മകൾ ഫാത്വിമ ബീ ഫെത്തേ
നല്ല മകനായ ഹുസൈനാരിൽ ഉത്ഭവിത്തേ
നാദർ സൈദുബ്നു ഹസൻ യെന്നവരിൽ ജനിത്തേ
ബലിയ കണക്കിൽ സുഹ്റാ ബീക്ക് മൂന്നാമത്തെ
ഫേരമകളാകുമേ ഈ ബീവി നഫീസത്തേ
ചൊല്ലുവാൻ സനത്തിനാൽ നൂറും ഹദർ ഫത്തേ
ജബ തനിൽ ഫക്കായ മക്ക ദിക്കദിൽ ഉദിത്തേ
ഉദിത്ത് റബ്ബിൻ യേകൽ ഫോലെ തോനെ ഇബാദത്തേ
ഉൺമയിൽ ഇടവിടാതെ ദാഇമൻ യെടുത്തേ
മദിഫെടാ ജ്ഞാനം ഫലേതും ഖായമാൽ ഫദിത്തേ
മാനിആയ ബാഖിയോനിൽ ഫ്രിയമാൽ അടുത്തേ
ഉദി ഫകലിൽ ഒക്കെയും നൽ നോമ്പതും ഫുടിത്തേ
ഉറങ്ങിടാതെ രാവിൽ നിൻത് തൊളുതിടും സദത്തേ
ഫദിയും ബീസ് ഹജ്ജദയ് ഫനിൻദ് ബൻഗുണത്തേ
ഫറ്റി അഹ്ലുൽബയ്ത്തിലേറ്റം ഫോരിശാ ലഭിത്തേ
ദിഹ്നിൽ എന്നും അല്ലാഹ് എന്നുൾ നിനവേശിലാമത്തേ
ദിക്റ് തസ്ബീഹും തഹ് ലീൽ തന്നിൽ ഹാലാണയ്ത്തേ
ശുഹ്റത്തും നാമം മികുദി മാനലൈ ഫെരുത്തേ
ശുക്റിനാൽ ഹുദാ കൊതിത്ത് സുഹ്ദിൽ ഫ്റവേശിത്തേ
ഫഹ്മ് ഗൗസിൻ ഖുത്വുബുടെയും താനമേ ലഭിത്തേ
ഫാസിലും വളർമ കശ്ഫും ഏറി വിലായത്തേ
അഹ്ലുബൈത്തിൽപ്പെട്ട ബീവിയോർകളിൽ കനത്തേ
ആദരാ കറാമത്തും നൽ തകുദിയും മികത്തേ
മികവർ ഇസ്ഹാഖ് അത് യെന്നോവർ വേളിയും കഴിത്തേ
ബിന്റെ മാരർ കൂടെ മിസ്റാനദിൽ വസിത്തേ