തിരിച്ചുപോകുമ്പോൾ വാലായിരിക്കും മുമ്പിൽ. അകന്നുപോകുമ്പോൾ വാൽ ചെറുതായി വന്ന് അപ്രത്യക്ഷമാകുന്നു. പിന്നീട വളരെയേറെ വർഷങ്ങൾക്കുശേഷമായിരിക്കും ആ ധൂമകേതു തിരിച്ചുവരികയും ഇതെല്ലാം വീണ്ടും ആവർത്തിക്കുകയും ചെയ്യുക.
ചിലപ്പോൾ ഈ ധൂമകേതുക്കൾ ഛിന്നഭിന്നമായിപ്പോവുന്നു. അതിൻഫലമായി ഉണ്ടാകുന്നവയാണ് ഉൽക്കകൾ. ഇവ നന്നേ ചെറിയവയാണ്. മൊട്ടുസൂചിത്തലപ്പിന്റെ വലിപ്പത്തിലുള്ളവ. ദിവസം പ്രതി 500-1000 കോടി ഉൽക്കകൾ ഭൂമിയിൽ പതിക്കുന്നുണ്ടത്രേ. ഭൂമിയിലേക്കു കുതിച്ചുപായുന്ന ഈ ഉൽക്കകൾ അന്തരീക്ഷവുമായി ഉരസി കത്തിജ്വലിച്ചുപോവുകയാണ് പതിവ്. വളരെ കുറച്ചേ ഭൂമിയിലെത്തിച്ചേരുന്നുള്ളു. കൊള്ളിമീനുകളെന്നു നാം വിളിക്കുന്നതിവയെയാണ്. സൗരയൂഥത്തിൽ കാണുന്ന മറ്റൊരു വിഭാഗം വസ്തുക്കളാണ് ഉൽക്കാപിണ്ഡങ്ങൾ. ഇവയിൽ ചിലതിന് 30 ടണ്ണോളം ഭാരം വരും. പക്ഷേ ഭൂരിപക്ഷവും നഗ്നനേത്രങ്ങൾക്ക് വിഷയീഭവിക്കാത്തത്ര ചെറുതാണ്. ബാഹ്യാന്തരീക്ഷത്തിൽ കോടിക്കണക്കിനു വർഷങ്ങളായിട്ട് തണുത്തുറഞ്ഞു കിടക്കുന്ന പദാർത്ഥങ്ങളാണവ. അവയുടെ ഘടകങ്ങൾ പരിശോധിച്ചാൽ, കല്ലുകൊണ്ടും ലോഹം കൊണ്ടും നിർമ്മിക്കപ്പെട്ടവയാണ് അവയെന്നു കാണാം. ബാഹ്യാകാശത്തിൽ എവിടെനിന്ന് വന്നു ഇവ എന്നതൊരു കുഴഞ്ഞ പ്രശ്നമാണ്. ഒരു പക്ഷേ, ഏതാനും കോടി വർഷങ്ങൾക്കു മുമ്പ് ഭൂമിയെപ്പോലുള്ള ഒരു ഗ്രഹം പൊട്ടിത്തെറിച്ചതിന്റെ ഫലമായിരിക്കാം ഇവ.
സൗരയൂഥത്തിന്റെ ഉത്ഭവം
അധിക പക്ഷവും താത്വിക നിലവാരത്തിൽ തന്നെ നിലകൊള്ളുന്ന ഒരു പ്രശ്നമാണിത്. ഒട്ടേറെ സിദ്ധാന്തങ്ങൾ ഇതിന്റെ പേരിൽ ഉടലെടുത്തിട്ടുമുണ്ട്. ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുമ്പ് ലാ പ്ലേസ് ഒരു നെബുലാ സിദ്ധാന്തം ആവിഷ്കരിയ്ക്കുകയുണ്ടായി. ഒരു നെബുല പോലെ, വിപുലമായ തോതിൽ പ്രസരിയ്ക്കപ്പെട്ട്, ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന പദാർത്ഥസഞ്ചയത്തിൽ നിന്നാണ് സൂര്യൻ ഉടലെടുത്തതെന്ന് അദ്ദേഹം കരുതി! സ്വന്തം ഗുരുത്വാകർഷണ ശക്തിയുടെ ഫലമായി ഈ നെബുല ചുരുങ്ങി കേന്ദ്രീകരിച്ചു വന്നപ്പോൾ, ചുറ്റുമുണ്ടായിരുന്ന വസ്തുസഞ്ചയം ഒരു വലയമായി കേന്ദ്രത്തിൽ നിന്ന്; അഥവാ സൂര്യനിൽ നിന്ന് വേർപെട്ടു. ആ വലയം ഛിന്നഭിന്നമാവുകയും ഘനീഭവിയ്ക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്നത്തെ ഗ്രഹങ്ങൾ. പക്ഷേ, ഈ സിദ്ധാന്ത പ്രകാരം സുപ്രധാനമായ ചില പ്രശ്നങ്ങൾക്ക് വിശദീകരണം ലഭിയ്ക്കുന്നില്ല. സൂര്യനിലെ വസ്തുസഞ്ചയത്തിൽ ഭൂരിഭാഗവും ഹൈഡ്രജനും ഹീലിയവുമാണ്. അങ്ങനെയുള്ള സൂര്യനിൽ നിന്ന് കല്ല്, ഇരുമ്പ് തുടങ്ങിയ ഘനപദാർത്ഥങ്ങൾ കൊണ്ട് നിർമ്മിതമായ ഗ്രഹങ്ങളെങ്ങനെയുണ്ടാകുന്നു? മാത്രമല്ല, സൂര്യന്റെയും ഗ്രഹങ്ങളുടെയും ഭ്രമണ വേഗതകൾ തമ്മിലും പൊരുത്തമില്ല. സൂര്യന് ഒരു